ബെംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൃഷ്ണ, കാവേരി നദീതട പ്രദേശങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കർണാടക പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം. രണ്ട് നദികളിലും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. ഇക്കാരണത്താൽ തന്നെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം അറിയിച്ചു.
ശനിയാഴ്ച വരെ കൃഷ്ണ, ഗോകക് ഘടപ്രഭ നദി, ഹാവേരിയിലെ കുപ്പേലൂർ സ്റ്റേഷനിലെ കുമുദ്വതി നദി, ശിവമോഗ, മഹിഷി, ചിക്കമഗളൂരു ജില്ലകളിലെ തുംഗ നദി എന്നിവയിലെ ജലനിരപ്പ് അപകടനില മറികടന്നു. ബേട്ടഡമനെ സ്റ്റേഷനിലെ ഹേമാവതി നദി, കുടകിലെ മുക്കോട്‌ലു സ്റ്റേഷനിലെ ഹാരംഗി നദി, ചാമരാജ്‌നഗരയിലെ കൊല്ലേഗൽ സ്റ്റേഷനിലെ കാവേരി നദി എന്നിവയിലും സമാന അവസ്ഥയാണ്. സമീപപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. ഹാരംഗി നദിയൊഴികെ മറ്റെല്ലാ നദികളിലെയും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.
മുള്ളൂർ, ദസൻപുർ, ഓൾഡ് ഹംപാപുർ, ന്യൂ ഹമ്പപുർ, ഓൾഡ് അങ്കല്ലി, യദകുരി, ധംഗേരെ, ഹരാലെ, അഗ്രഹാര, സർഗുരു എന്നീ താഴ്ന്ന ഗ്രാമങ്ങളിൽ ചാമരാജ്‌നഗര ജില്ലാ കളക്ടർ ശിൽപ നാഗ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കബനി, കൃഷ്ണരാജ സാഗർ റിസർവോയറുകളിൽ നിന്ന് 70,000 ക്യുസെക്‌സ് വെള്ളമാണ് കാവേരി നദിയിലേക്ക് തുറന്നുവിടുന്നത്.
TAGS: KARNATAKA | RAIN
SUMMARY: Alert issued in places along Krishna, Cauvery river basins due to heavy rain
ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ തീരുവ ഭീഷണികളിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ട്രംപിനെ 'സബ്ക ബോസ്'…
കൊച്ചി: വിമാനയാത്രയ്ക്കിടയില്‍ യാദൃച്ഛികമായി മുഖ്യമന്ത്രിയെ കണ്ടുമുട്ടിയപ്പോഴത്തെ സെല്‍ഫി ചിത്രത്തിനൊപ്പം കുറിപ്പുമായി നടി അഹാന കൃഷ്ണ. 'ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം.…
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ 31-ാമത് വാര്‍ഷിക പൊതുയോഗവും, കുടുംബ സംഗമവും 15 ന് രാവിലെ 10.30-ന് ദാസറഹള്ളി ചൊക്കസാന്ദ്ര…
ബെംഗളൂരൂ: കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനാണ് മുഖ്യമന്ത്രി നിർദേശം…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഓഗസ്റ്റ് 31 ന്…
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കാര്‍…