ബെംഗളൂരു: ബാബുസാഹിബ് പാളയ സാന്‍ജോ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബും മാതൃഭൂമിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മൂന്നാമത് വടം വലി മത്സരവും പൂക്കള മത്സരവും നാളെ ഹൊറമാവ് അഗരയിലുള്ള മുത്തപ്പന് ഗ്രൗണ്ടില്‍ നടക്കും. രാവിലെ 9 മണിമുതല്‍ മത്സരങ്ങള്‍ ആരംഭിക്കും.തൃശൂരില്‍ നിന്നുള്ള പുലികളി സംഘവും ആവേശം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യു ട്യൂബര്‍ കീഴടക്കിയ ഹിപ്സ്റ്ററും ഫിലിപ്പ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായി മാറിയ ക്വിനും പരിപാടിയില്‍ പങ്കെടുക്കും.
വടംവലിയില്‍ വിജയികളാകുന്ന ആദ്യ 4 സ്ഥാനക്കാര്‍ക്ക് 75000/-, 50000/-, 30000/-, 20000/-
എന്നിങ്ങനെ സമ്മാനത്തുകകളും, പൂക്കള മത്സരത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കു 25001/-,15001/-, 10001/- എന്നിങ്ങനെ സമ്മാനത്തുകകളും ട്രോഫികളും നല്‍കും. വിജയികള്‍ക്കു മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ മാതു സജി. സമ്മാനങ്ങള്‍ കൈമാറും. മത്സരം നടക്കുന്ന ഗ്രൗണ്ടിലേക്കു പ്രവേശനം തീര്‍ത്തും സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 98455 38087 / +91 98867 20184 / +91 92430 21601
<BR>
TAGS : ASSOCIATION NEWS
SUMMARY : All India Tug of War Competition, Pookala Competition and Pulikali tomorrow
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…