LATEST NEWS

മുഴുവന്‍ പഞ്ചായത്ത് ഓഫീസുകൾക്കും ഇനി ഗാന്ധിജിയുടെ പേര്; നിർണായക തീരുമാനവുമായി കർണാടക

ബെംഗളൂരു: കർണാടകയിലെ മുഴുവൻ ഗ്രാമപ്പഞ്ചായത്ത് ഓഫീസുകൾക്കും മഹാത്മാഗാന്ധിയുടെ പേര് നൽകുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി ഒഴിവാക്കി വിബി-ജി റാംജി പദ്ധതി നടപ്പാക്കിയ കേന്ദ്രസർക്കാരിനെതിരെ ചൊവ്വാഴ്ച ബെംഗളൂരു ഫ്രീഡം പാർക്കിൽ കോൺഗ്രസ് നടത്തിയ ലോക്ഭവൻ ചലോ മാർച്ചിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കർണാടകത്തിൽ ആറായിരത്തോളം ഗ്രാമപ്പഞ്ചായത്താണുള്ളത്.

പരിപാടിയിൽ രൂക്ഷമായ ഭാഷയിലാണ് സിദ്ധരാമയ്യ കേന്ദ്രസർക്കാരിനെ വിമർശിച്ചത്. മഹാത്മാ ഗാന്ധിയുടെ പേരുള്ളത് ബിജെപി സർക്കാരിന് സഹിക്കാൻ പോലും കഴിയുന്നില്ല. ജനങ്ങളുടെ മനസിനെ കബളിപ്പിക്കാൻ വേണ്ടി പദ്ധതിക്ക് അവർ മനഃപൂർവം റാം എന്ന പേര് നൽകി. പാവപ്പെട്ടവർ ഇപ്പോഴും പാവപ്പെട്ടവരായിത്തന്നെ ഇരിക്കണം എന്നാണ് ബിജെപിയുടെ ലക്ഷ്യം. ആർഎസ്എസ് പിന്തുണച്ച പരിപാടികളെപ്പോലും ബിജെപി തഴയുന്നത് അതിനാണ് എന്നും സിദ്ധരാമയ്യ ആഞ്ഞടിച്ചു.

പരിപാടിയിൽ സംസാരിച്ച ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും രൂക്ഷമായ ഭാഷയിലാണ് കേന്ദ്ര സർക്കാരിനെ വിമർശിച്ചത്. ‘പദ്ധതിയെ മാറ്റിമറിക്കുന്നതിലൂടെ ഗ്രാമ പഞ്ചായത്തുകളുടെ അധികാരത്തെയും, പാവങ്ങളുടെ തൊഴിലിനെയും ബിജെപി അപഹരിക്കുകയാണ്. നേരത്തെയുണ്ടായിരുന്ന പദ്ധതിയിൽ അഴിമതി ഉണ്ടെന്ന് ബിജെപിയും ജെഡിഎസും ആരോപിക്കുകയാണ്. എന്നിട്ടും തന്റെ മണ്ഡലത്തിൽ ഒരു വർഷം 200 കോടി രൂപയാണ് ചെലവഴിക്കുന്നത്. വികസിത താലൂക്കായി തന്റെ മണ്ഡലത്തെ അംഗീകരിച്ചിട്ടുമുണ്ട്. കാർഷിക ബിൽ പിൻവലിച്ചതുപോലെ തൊഴിലുറപ്പ് പരിഷ്കരണവും പിൻവലിക്കാതെ കോൺഗ്രസ് പ്രതിഷേധങ്ങൾ അവസാനിപ്പിക്കില്ലെന്ന് ശിവകുമാർ വ്യകതമാക്കി.

മാർച്ചിന്റെ ഉദ്ഘാടനത്തിനുശേഷം ലോക്ഭവനിലേക്ക് നീങ്ങാനൊരുങ്ങുന്നതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല എന്നിവരുൾപ്പെടെയുള്ള നേതാക്കളെ പോലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. ബസിൽ കയറ്റിക്കൊണ്ടുപോയ ഇവരെ പിന്നീട് വിട്ടയച്ചു. സമരത്തിൽ പങ്കെടുത്ത പാർട്ടി എം.പി.മാരെയും എം.എൽ.എ.-എം.എൽ.സി.മാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. സമരത്തിൽ ഒട്ടേറെപ്പേർ പങ്കെടുത്തിരുന്നു.
SUMMARY:All panchayat offices will now be named after Gandhiji; Karnataka takes a crucial decision

NEWS DESK

Recent Posts

വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ബാരാമതിയില്‍ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനം…

25 minutes ago

സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

കൊച്ചി: സന്നിധാനത്തെ ഷൂട്ടിംഗ് വിവാദവുമായി ബന്ധപ്പെട്ട് സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴി എടുത്തു. ദേവസ്വം വിജിലൻസ് എസ് പി ഇന്ന്…

1 hour ago

ഉഡുപ്പിയിൽ ബോട്ടപകടം; മൈ​സൂ​രുവില്‍ നിന്നുള്ള മൂന്ന് വിനോദ സഞ്ചാരികൾ മരിച്ചു

ബെംഗളൂരു: ഉ​ഡു​പ്പിയിലെ കോ​ഡി​ബെ​ൻ​ഗ്രെ ബീ​ച്ചി​ന് സ​മീ​പത്തുണ്ടായ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ മൈ​സൂ​രു സ്വദേശികളായ മൂ​ന്നു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ മ​രി​ച്ചു. സ​ര​സ്വ​തി​പു​രത്തെ ശ​ങ്ക​ര​പ്പ (22),…

2 hours ago

കീം പ്രവേശനം: ജനുവരി 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ കേരളത്തിലെ എൻജിനിയറിം​ഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള (KEAM 2026) പ്രവേശനത്തിന്…

2 hours ago

ടെസി തോമസിന് കേരള ശാസ്ത്ര പുരസ്കാരം

തിരുവനന്തപുരം: 2024ലെ കേരള ശാസ്ത്ര പുരസ്കാരത്തിന് ഏറോനോട്ടിക്കൽ സിസ്റ്റംസ് (ഡിആർഡിഒ) മുൻ ഡയറക്ടർ ജനറൽ ഡോ. ടെസി തോമസിനെ തിരഞ്ഞെടുത്തു.…

2 hours ago

ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ബെംഗളൂരു: വനിതാ മുനിസിപ്പൽ കമ്മിഷണറെ ഫോണിൽ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കോൺഗ്രസ് നേതാവ് രാജീവ് ഗൗഡ അറസ്റ്റിൽ. സിദ്ദലഘട്ട…

3 hours ago