ബെംഗളൂരു: ചാമരാജനഗർ ലോക്‌സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട നിരവധി ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനുള്ള അവസരം നിഷേധിച്ചതായി ആരോപണം. പോളിങ് ബൂത്തിലെ അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർ (എആർഒ) തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് അവർ നിയന്ത്രിക്കുന്ന ബൂത്തുകളിൽ വോട്ട് ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നതിന് ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് (ഇഡിസി) നൽകണം. എന്നാൽ, എല്ലാ രേഖകളും നൽകിയിട്ടും ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ അവസരം നിഷേധിച്ചതായാണ് ആരോപണം.
ചില സ്ഥാനാർഥികൾക്കോ പാർട്ടിക്കോ വോട്ട് ചെയ്യാമെന്ന് കരുതിയാണ് ഉദ്യോഗസ്ഥർക്ക് വോട്ട് നിഷേധിച്ചതെന്നും കമ്പ്യൂട്ടറുകളിൽ ഡാറ്റ ജനറേറ്റുചെയ്‌തെങ്കിലും ബോധപൂർവം ഇഡിസികൾ അവർക്ക് നിഷേധിച്ചുവെന്നുമാണ് ആരോപണം. വോട്ട് നിഷേധിക്കപ്പെട്ടവർ പരാതി നൽകിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ശിൽപ നാഗ് സി. ടി. അറിയിച്ചു.
തിരുവനന്തപുരം: കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി (KEAM) പ്രവേശനത്തിനുള്ള റാങ്ക് പട്ടിക 2025-ൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അസാധുവാക്കിയതിനാൽ, സംസ്ഥാന…
ബെംഗളൂരു: കര്‍ണാടകയിലെ വിജയപുര മനഗുള്ളി കാനറാ ബാങ്ക് ശാഖയില്‍ നടന്ന കവര്‍ച്ച കേസില്‍ 12 പേരെ കൂടി അറസ്റ്റ് ചെയ്തു.…
ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള കര്‍ണാടക പബ്ലിക് സ്‌കൂളുകളിലെ (കെപിഎസ്) വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് സേവനം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ഉപമുഖ്യമന്ത്രി ഡി…
പാലക്കാട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരുക്ക്. പൊൻപുളി…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം,…
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബോംബ് ഭീഷണി. ഭീഷണി സന്ദേശമെത്തിയത് ഇ- മെയില്‍ വഴിയാണ്. സ്ഥലത്ത് ബോംബ് സ്‌ക്വാഡിന്റെ…