LATEST NEWS

തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് ആരോപണം; ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു

ഇടുക്കി: സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ ചികിത്സാ പിഴവില്‍ കണ്ണൂർ സ്വദേശിയായ യുവതി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിനി സുമിയാണ് മരിച്ചത്. 32 വയസായിരുന്നു. ഇടുക്കി തൊടുപുഴയില്‍ ഉള്ള സ്മിത മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നടത്തിയ ചികിത്സയിലാണ് പിഴവ് സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ചികിത്സ പിഴവിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയാണ് മരണപ്പെട്ടത്.

ഒരു കോടി രൂപ ചിലവുള്ള ടില്‍ തെറാപ്പി പരാജയപ്പെട്ടു എന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചു. 60 ശതമാനം രോഗം ഭേദമാകുമെന്ന് ആശുപത്രി അധികൃതർ ഉറപ്പ് നല്‍കിയതിന് ശേഷമാണ് ചികിത്സയ്ക്ക് വിധേയമായത്. എന്നാല്‍ ചികിത്സ പരാജയമായി. ഇതോടെ രോഗി കൂടുതല്‍ ഗുരുതരാവസ്ഥയിലാവുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ ആശുപത്രിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് കുടുംബം.

SUMMARY: Allegations of medical malpractice at Thodupuzha private hospital; Woman in critical condition dies

NEWS BUREAU

Recent Posts

അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ വംശജരായ ദമ്പതികള്‍ മരിച്ചു

ന്യൂയോര്‍ക്ക്: ആന്ധ്രാപ്രദേശില്‍ നിന്നുള്ള ദമ്പതികള്‍ അമേരിക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു. രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പശ്ചിമ ഗോദാവരി ജില്ലയിലെ…

50 minutes ago

കൊച്ചിയിലെ സിറ്റി യൂണിയൻ ബാങ്കുകളിൽ ബോംബ് ഭീഷണി

കൊച്ചി: കൊച്ചിയിലെ സിറ്റി യൂണിയന്‍ ബാങ്കുകളില്‍ ബോംബ് ഭീഷണി. ബാങ്കിന്റെ രണ്ട് ശാഖകളിലാണ് ഭീഷണി സന്ദേശം എത്തിയത്. ഉച്ചയ്ക്ക് സ്ഫോടനം…

2 hours ago

പി. സരിൻ ഒറ്റപ്പാലത്ത് ഇടതു സ്ഥാനാര്‍ഥിയായേക്കും

പാലക്കാട്: ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർഥിയായി ഡോക്ടർ പി സരിനേ പരിഗണിക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന തലത്തില്‍ നീക്കം നടത്തുന്നുവെന്ന…

2 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ ഖാലിദിനും ഷെര്‍ജില്‍ ഇമാമിനും ജാമ്യമില്ല

ഡല്‍ഹി: 2020-ലെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച്‌ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മുൻ ജെഎൻയു വിദ്യാർഥികളായ…

4 hours ago

വ്യായാമത്തിനായി അടുക്കളയില്‍ കെട്ടിയ പ്ലാസ്റ്റിക് കയറില്‍ കുരുങ്ങി 11 -കാരി മരിച്ചു

പാലക്കാട്‌: വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കല്‍ വീട്ടില്‍ അലിമോൻ്റെ മകള്‍ ആയിഷ ഹിഫയാണ് (11)…

4 hours ago

സ്വർണവിലയിൽ വന്‍ കുതിപ്പ്

തിരുവനന്തപുരം: സ്വർണവില കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്ന് പവന് 1,160…

5 hours ago