LATEST NEWS

ബംഗ്ലാദേശിയെന്ന് ആരോപണം; മംഗളൂരുവിൽ യുവാവിന് ആൾക്കൂട്ട മർദ്ദനം, മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് മംഗളൂരുവിൽ കുടിയേറ്റ തൊഴിലാളിയെ ആക്രമിച്ചു. പൗരത്വ തെളിവ് ആവശ്യപ്പെട്ടായിരുന്നു മർദനം. ജാർഖണ്ഡിൽ നിന്നുള്ള ദിൽജൻ അൻസാരിയാണ് ആൾക്കൂട്ട ആക്രമണത്തിന് ഇരയായത്. മംഗളൂരുവിലെ കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച വൈകുന്നേരം 6.30നാണ് സംഭവം

നാല് പേർ ചേർന്നാണ് ആക്രമിച്ചത്. സംഭവത്തിൽ മംഗളൂരു സിറ്റി പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കുളൂരിൽ നിന്നുള്ള രതേഷ് ദാസ് (32), ധനുഷ് (24), സാഗർ (24) എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരു നോർത്ത് സബ് ഡിവിഷൻ എസിപി ശ്രീകാന്ത് കെയുടെ നേതൃത്വത്തിൽ കാവൂർ പോലീസ് ഇൻസ്പെക്ടർ രാഘവേന്ദ്ര ബൈന്ദൂർ, പിഎസ്ഐ മല്ലിഖാർജുൻ ബിരാദര എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ15 വർഷമായി മംഗളൂരുവിൽ ജോലി ചെയ്തു വരികയായിരുന്നു. ദിൽജൻ അൻസാരി. ജാർഖണ്ഡിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ നാല് പേര്‍ ചേർന്ന് ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അക്രമികൾ ഇയാളോട് എല്ലാത്തരം തെളിവുകളും കാണിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും മംഗളൂരു പോലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു. അക്രമികൾ അൻസാരിയെ മർദ്ദിച്ചതായും പ്രാദേശത്തെ ഒരു സ്ത്രീ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഭയം കാരണം ഇയാൾ പരാതി നൽകിയിരുന്നില്ല. എന്നാൽ മറ്റു ചിലർ ഇത് ലോക്കൽ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. അൻസാരി ഇന്ത്യക്കാരനാണെന്നും ജോലിക്കായി മംഗളൂരുവിൽ എത്തിയതാണെന്നും സ്ഥിരീകരിച്ചതായി സുധീർ കുമാർ റെഡ്ഡി പറഞ്ഞു.ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ സെക്ഷൻ 126(2) , 109 , 352, 351(3), 353, 118(1) r/w 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
SUMMARY: Allegedly Bangladeshi; Youth thrashed by mob in Mangaluru, three arrested

NEWS DESK

Recent Posts

മിസ്റ്റർ കേരള മത്സരത്തിൽ കിഡ്സ്‌ ഫിറ്റ്നസ്സ് ടൈറ്റിൽ സ്വന്തമാക്കി ബെംഗളൂരുവിലെ മലയാളി വിദ്യര്‍ഥിനി

ബെംഗളൂരു: കേരള അത്‌ലറ്റ് ഫിസിക് അലയൻസ് (കെഎപിഎ) കോഴിക്കോട് സംഘടിപ്പിച്ച അഖില കേരള ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കിഡ്സ്‌ ഫിറ്റ്നസ്സ്…

45 minutes ago

കർണാടക ആർടിസി ടിക്കറ്റുകൾ ഇനി മുതല്‍ ബെംഗളൂരു വണ്‍ സെന്ററുകളിലും ലഭിക്കും

ബെംഗളൂരു: കർണാടക ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ഇനി മുതല്‍ ബെംഗളൂരു വൺ, കർണാടക വൺ സെന്ററുകളിലും ലഭിക്കും. നഗരത്തിലെ…

1 hour ago

കരൂർ ദുരന്തം: വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും,​ 19ന് ഹാജരാകാൻ സിബിഐ നിർദ്ദേശം

ചെന്നൈ: കരൂർ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാവാനാണ്…

1 hour ago

കെഎൻഎസ്എസ് മല്ലേശ്വര൦ കരയോഗം കുടുംബ സംഗമവും തിരുവാതിരക്കളി മത്സരവും

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി മല്ലേശ്വര0 കരയോഗം 39ാ-മത് കുടുംബ സംഗമവും കെഎന്‍എസ്എസിന്റെ വിവിധ കരയോഗങ്ങള്‍ പങ്കെടുക്കുന്ന ആംഗികം…

3 hours ago

ശബരിമല മകരവിളക്ക്; കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും സ്പെഷ്യല്‍ ട്രെയിനുകള്‍

പത്തനംതിട്ട: മകരവിളക്ക് ഉത്സവകാലത്തെ വൻ തിരക്ക് പരിഗണിച്ച്‌ ശബരിമല തീർത്ഥാടകർക്കായി ഇന്ത്യൻ റെയില്‍വേ കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. കൊല്ലം…

3 hours ago

‘ഡെലിവറി തൊഴിലാളികള്‍ക്ക് ആശ്വാസം’; പത്ത് മിനിറ്റ് ഡെലിവറി നിര്‍ത്തലാക്കാന്‍ സ്വിഗ്ഗി

ഡല്‍ഹി: ഇ-കൊമേഴ്‌സ് കമ്പനികളുടെ പത്തു മിനിറ്റ് ഡെലിവറി വാഗ്ദാനത്തിന് അന്ത്യമാകുന്നു. ഡെലിവറി തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തിയാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ…

3 hours ago