ന്യൂഡല്‍ഹി: വിമാനത്തില്‍ നാളികേരമുള്ള ഇരുമുടിക്കെട്ടിന് അനുവാദം നല്‍കി വ്യോമയാന മന്ത്രാലയം. ശബരിമല തീർഥാടകര്‍ക്ക് വേണ്ടിയാണ് വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് പ്രത്യേക ഉത്തരവ് ഉത്തരവിറക്കിയത്. മണ്ഡല മകരവിളക്ക് തീര്‍ഥാടനം അവസാനിക്കുന്ന 2025 ജനുവരി 20 വരെയാണ് ഉത്തരവിന് പ്രാബല്യമുള്ളത്.
കര്‍ശനമായ സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമേ വിമാനത്തില്‍ ഇരുമുടിക്കെട്ട് അനുവദിക്കുക. സാധാരണ വിമാനയാത്രയ്ക്കിടെ യാത്രക്കാര്‍ കൈയില്‍ കരുതുന്ന ബാഗേജില്‍ നാളികേരം അനുവദിക്കാറില്ല. ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ അപകടകരമായ വസ്തുവിന്‍റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുകൂടിയാണ് നാളികേരം.
ഇക്കാരണത്താല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമലയിലേക്ക് വരുന്നവർക്ക് അവരുടെ നാട്ടില്‍ നിന്ന് ഇരുമുടിക്കെട്ട് നിറച്ച് വിമാനത്തില്‍ യാത്ര ചെയ്തുവരാൻ സാധിക്കുമായിരുന്നില്ല. ഈ അസൗകര്യം കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ക്ക് താത്കാലിക ഇളവ് നല്‍കി വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്.
TAGS : SABARIMALA | FLIGHT
SUMMARY : Allowed to carry Irumudikattu with coconut in flight
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…
മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. അനുരാഗ് ബോർകർ (19) ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ…
ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…