ഹൈദരാബാദ്: പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 35 കാരിയുടെ കുടുംബത്തിന് 2 കോടി രൂപ നൽകുമെന്ന് അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ്. ഒരു കോടി രൂപ തന്റെ മകൻ നൽകുമെന്നും ബാക്കി തുക സിനിമയുടെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സംവിധായകൻ സുകുമാറും പങ്കിടുമെന്നും അല്ലു അരവിന്ദ് പറഞ്ഞു. ദുരന്തത്തിനിരയായ കുടുംബത്തിന് തുക കൈമാറാൻ തെലങ്കാന ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർപേഴ്‌സണെ ഏൽപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
തിരക്കിൽപ്പെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന്റെ അഭിഭാഷകർ പറഞ്ഞ ചില വ്യവസ്ഥകൾ അനുസരിച്ചാണ് തങ്ങൾ തുക മാറാനുള്ള ദൗത്യം തെലങ്കാന ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർപേഴ്സണെ ഏൽപ്പിച്ചതെന്നും അല്ലുവിന്റെ പിതാവ് പറഞ്ഞു. കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാരുമായി സംസാരിച്ചിട്ടുണ്ടെന്നും കുട്ടി സുഖം പ്രാപിച്ചുവരികയാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അല്ലു അർജുൻ അറസ്റ്റിലായതിന് തൊട്ടുപിന്നാലെ യുവതിയുടെ ഭർത്താവ് താൻ കേസ് പിൻവലിക്കാൻ തയ്യാറാണെന്നും, തന്റെ ഭാര്യ മരിച്ചത് തിക്കിലും തിരക്കിലുംപെട്ടിട്ട് അല്ലെന്നും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
TAGS: NATIONAL | ALLU ARJUN
SUMMARY: Family ready to give rs 2 crore to revathys family, says allu arjun s father
ദുബൈ: ദുബൈ എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച സൈനികനെ തിരിച്ചറിഞ്ഞു. ഹിമാചൽ പ്രദേശ് കാംഗ്ര ജില്ലയിലെ പട്യാൽകാഡ്…
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫിന് എതിർ സ്ഥാനാർഥികളില്ല. ആന്തൂര്‍ നഗരസഭയില്‍ രണ്ടിടത്തും…
ന്യൂഡല്‍ഹി: എസ്ഐആര്‍ നടപടികള്‍ക്കിടെ ഗുജറാത്തിലും ബിഎൽഒയുടെ ആത്മഹത്യ. മാനസിക സമ്മര്‍ദം താങ്ങാനാവാതെ സ്കൂള്‍ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി. ഗുജറാത്ത് കൊടിനാർ…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം നവംബർ 23ന് ബെംഗളൂരു മൈസൂരു എന്നിവിടങ്ങളിൽ നടക്കും. പഠനോത്സവത്തില്‍ ചാപ്റ്റർ ഭാരവാഹികള്‍,…
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസും ലുഷ്ഷി കെയർ സെന്ററും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ എട്ടുമണിമുതൽ…
തിരുവനന്തപുരം: മാവേലിക്കര-ചെങ്ങന്നൂർ സെക്ഷനിലെ റെയിൽവേ പാലത്തിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ…