Categories: KARNATAKATOP NEWS

സംസ്ഥാനത്ത് 15 മാസത്തിനിടെ 1,182 കർഷകർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്‌

ബെംഗളൂരു: കർണാടകയിൽ കഴിഞ്ഞ 15 മാസത്തിനിടെ 1,182 കർഷകർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്‌. റവന്യു വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കടുത്ത വരൾച്ച, വിളനാശം, അമിത കടബാധ്യത എന്നിങ്ങനെയുള്ള കാരണങ്ങളാലാണ് കർഷകർ ആത്മഹത്യ ചെയ്തത്. ഇവയിൽ ഭൂരിഭാഗവും ബെലഗാവി, ഹാവേരി, ധാർവാഡ് എന്നീ മൂന്ന് ജില്ലകളിലാണ്. യഥാക്രമം 122, 120, 101 കേസുകളാണ് ഇവിടെ രേഖപ്പെടുത്തിയതെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട്‌ ചെയ്തു.

ഇതേ കാലയളവിൽ ചിക്കമഗളൂരിൽ 89 കർഷക ആത്മഹത്യകളും, കൽബുർഗിയിൽ 69 ഉം യാദ്ഗിരിൽ 68 കർഷക ആത്മഹത്യകളും റിപ്പോർട്ട് ചെയ്തു. ചിക്കബെല്ലാപൂരിലും ചാമരാജ് നഗറിലും രണ്ട് കർഷക ആത്മഹത്യകൾ വീതം റിപ്പോർട്ട്‌ ചെയ്തു.

കഴിഞ്ഞ സെപ്റ്റംബറിൽ കർണാടകയിലെ കരിമ്പ് വികസന-കാർഷിക ഉൽപന്ന മാർക്കറ്റ് കമ്മിറ്റികളുടെ (എപിഎംസി) മന്ത്രി ശിവാനന്ദ് പാട്ടീൽ, സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം 5 ലക്ഷം രൂപയായി ഉയർത്തിയതിന് ശേഷം സംസ്ഥാനത്ത് കർഷക ആത്മഹത്യകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചുവെന്ന് പറഞ്ഞത് വിവാദമായിരുന്നു.

കൃഷിനാശവും വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെയും സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങളാണ് ഈ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്ന് പാട്ടീൽ പറഞ്ഞിരുന്നു.

TAGS: KARNATAKA | FARMER SUICIDES
SUMMARY: Nearly 1,200 Karnataka farmers died by suicide in 15 months

Savre Digital

Recent Posts

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് കേരളത്തില്‍. വൈകീട്ട് ആറരയോടെ എത്തുന്ന രാഷ്ട്രപതി നാളെ ശബരിമല…

16 seconds ago

കനത്ത മഴയ്ക്ക് സാധ്യത; 2 ജില്ലയൊഴികെ എല്ലായിടത്തും ഇന്ന് യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…

5 minutes ago

കനാലിൽ നീന്താനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു; രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ബെംഗളൂരു: മൈസൂരു സാലിഗ്രാമയിൽ കനാലിൽ നീന്താനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കെ.ആർ. പേട്ട് നവോദയ സ്കൂളിലെ…

15 minutes ago

ബെംഗളൂരു -ബല്ലാരി പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുന്നു

ബെംഗളൂരു: ബെംഗളൂരു -ബല്ലാരി റൂട്ടില്‍ പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുന്നു. സ്റ്റാര്‍ എയര്‍ കമ്പനിയാണ് നവംബര്‍ ഒന്നു മുതല്‍ ബെംഗളൂരു…

16 minutes ago

ദീപാവലി തിരക്ക്; ബെംഗളൂരുവില്‍ നിന്ന് വിശാഖപട്ടണത്തേക്ക് നാളെ പ്രത്യേക ട്രെയിന്‍

ബെംഗളൂരു: ദീപാവലി തിരക്ക് നേരിടാന്‍ ബുധനാഴ്ച ബെംഗളൂരുവില്‍ നിന്ന് വിശാഖപട്ടണത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. വണ്‍വേ ട്രെയിന്‍ നമ്പര്‍…

26 minutes ago

നടന്‍ അസ്രാനി അന്തരിച്ചു

മുംബൈ: പ്രശസ്ത ഹിന്ദി നടന്‍ ഗോവര്‍ധന്‍ അസ്രാനി(84) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കുറച്ചുകാലമായി ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്…

8 hours ago