ബെംഗളൂരു: വാഹനങ്ങളിൽ വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 22 ദിവസത്തിനിടെ രജിസ്റ്റർ ചെയ്തത് 19,000 കേസുകളാണെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ഇതിൽ 9,684 കേസുകൾ ബെംഗളൂരുവിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നമ്പർ പ്ലേറ്റുകൾ മറച്ചുവെച്ചുള്ള യാത്ര, വ്യാജ നമ്പർ പ്ലേറ്റുകൾ, അക്ഷരങ്ങൾ മാഞ്ഞുപോയ രീതിയിലുള്ള നമ്പർ പ്ലേറ്റ് എന്നിവയ്‌ക്കെതിരെ കഴിഞ്ഞ ഒരു മാസമായി ട്രാഫിക് പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
കുറ്റകൃത്യങ്ങൾ ചെയ്യാനും റോഡപകട കേസുകളിൽ നിന്ന് രക്ഷപ്പെടാനും ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങളും ഗതാഗത നിയമലംഘനങ്ങളും തടയാനുള്ള ട്രാഫിക് പോലീസിൻ്റെ സമഗ്ര യജ്ഞത്തിന്റെ ഭാഗമായാണ് ഡ്രൈവ്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വാഹനങ്ങൾ തിരിച്ചറിയുന്നതിനും ട്രാക്ക് ചെയ്യുന്നതിനും വ്യാജ നമ്പർ പ്ലേറ്റുകൾ വെല്ലുവിളി ഉയർത്തുന്നുണ്ടെന്ന് എഡിജിപി അലോക് കുമാർ പറഞ്ഞു.
നിയമപാലനത്തിനും റോഡ് സുരക്ഷയ്ക്കും ട്രാഫിക് മാനേജ്മെൻ്റിനും വാഹന നമ്പറുകൾ നിർണായകമാണ്. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും അപകടങ്ങളിലോ നിയമവിരുദ്ധ പ്രവർത്തനങ്ങളിലോ ഉൾപ്പെട്ട വാഹനങ്ങൾ തിരിച്ചറിയുന്നതിനും നിയമ നിർവ്വഹണ ഏജൻസികൾ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കാറുണ്ട്. ഇക്കാരണത്താൽ തന്നെ നമ്പർ പ്ലേറ്റുകൾ ഇല്ലാത്ത വാഹനങ്ങൾ കണ്ടെത്തിയാൽ ഉടൻ ഉടമയെയും വാഹനത്തെയും കസ്റ്റഡിയിൽ എടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA | TRAFFIC VIOLATION
SUMMARY: 19K cases booked for defective number plates in 22 days
ബെംഗളൂരു: കെആർ പുരം ത്രിവേണി നഗറിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധിക മരിച്ചു. ശേഖര്‍ എന്നയാള്‍ താമസിക്കുന്ന വാടക…
വാഷിംഗ്ടണ്‍: അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ വാരാന്ത്യ പാര്‍ട്ടിക്കിടെ വെടിവെപ്പ്. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മാക്സ്റ്റണിലാണ് അക്രമം അരങ്ങേറിയത്. 13 പേര്‍ക്കാണ്…
തിരുവനന്തപുരം: പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ടെന്നും കേരളത്തിന് സ്വന്തവും ശക്തവുമായ പാഠ്യപദ്ധതിയും…
ബെംഗളൂരു: ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരു ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണംകണ്ടെടുത്തതായി സൂചന. ബെംഗളൂരു…
ബെംഗളൂരു: മൈസൂരുവിൽ ഗീസറിൽ നിന്നുള്ള എൽപിജി ചോർച്ചയെ തുടർന്ന് രണ്ട് സഹോദരിമാർ മരിച്ചു. പെരിയപട്ടണ ബെട്ടദപുര ജോണിഗേരി സ്ട്രീറ്റിലെ അൽത്താഫ്…
ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടൻ സതീഷ് ഷാ അന്തരിച്ചു. 74 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ‍്യസ്ഥിതി…