ബെംഗളൂരു: മൈസൂരു ഉദയഗിരി പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 20 പേർ അറസ്റ്റിൽ. ഒളിവിൽ പോയ പ്രതികളെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ശാന്തി നഗറിലെ സുഹൈൽ എന്ന സയ്യിദ് സുഹൈൽ ബിൻ സയ്യിദ്, റാഹിൽ പാഷ ബിൻ കലീൽ പാഷ, അയൻ ബിൻ ജബിയുള്ള, ഗൗസിയ നഗറിലെ സയ്യിദ് സാദിഖ് ബിൻ നവീദ്, ഷോയിബ് പാഷ ബിൻ മജീദ് പാഷ, രാജീവ് നഗറിലെ സാദിഖ് പാഷ ബിൻ ഖാലിദ് പാഷ, അർബാസ് ഷെരീഫ് ബിൻ ഇഖ്ബാൽ ഷെരീഫ്, സത്യനഗറിലെ അജാസ് ബിൻ അബ്ദുൾ വജീദ് എന്നിവരുൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
സമൂഹമാധ്യമ പോസ്റ്റിനെ ചൊല്ലിയുണ്ടായ തർക്കമാണ് പ്രദേശത്ത് സംഘർഷത്തിൽ കലാശിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഇൻഡ്യ മുന്നണി നേതാക്കളായ രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, എഎപി നേതാവ് അരവിന്ദ് കേജ്രിവാൾ എന്നിവരുടെ ചിത്രങ്ങൾ 3 ഇഡിയറ്റ്സ് എന്ന തലക്കെട്ടിൽ സമൂഹമാധ്യമത്തിൽ പ്രചരിച്ചതാണ് കേസിനാധാരം. സുരേഷ് എന്നയാളാണ് ചിത്രം പോസ്റ്റ് ചെയ്തത്.
ഡൽഹിയിലെ ബിജെപി വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സമൂഹമാധ്യമ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി പ്രദേശത്ത് നിന്നുള്ള ചിലർ ഉദയഗിരി പോലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ 10 പോലീസുകാർക്ക് പരുക്കേൽക്കുകയും, പോലീസ് സ്റ്റേഷൻ്റെ ജനൽ ചില്ലുകൾ തകരുകയും ചെയ്തു. ചിത്രങ്ങൾ പോസ്റ്റ് ചെയ്ത സുരേഷ് എന്നയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
TAGS: KARNATAKA
SUMMARY: Over 20 arrested over Udayagiri police station attack
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…
ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി, 30,000 കോടി രൂപയുടെ സബ്‌സിഡി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതേക്കുറിച്ച്…