ബെംഗളൂരു: ബെംഗളൂരുവിലെ 23 സ്ഥലങ്ങളിൽ ഡെങ്കിപ്പനി കേസുകൾ കണ്ടെത്തിയതായി ബിബിഎംപി അറിയിച്ചു. അടുഗോഡി, എച്ച്എസ്ആർ ലേഔട്ട്, കോണനകുണ്ടെ, സിവി രാമൻ നഗർ, ന്യൂ ടിപ്പസാന്ദ്ര, ബെല്ലന്ദൂർ, കെംഗേരി സാറ്റലൈറ്റ് ടൗൺ എന്നിവയുൾപ്പെടെയുള്ള 23 സ്പോട്ടുകളിലാണ് ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
നിലവിൽ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതരുള്ളത് അഡുഗോടിയിലാണ്. 24 പേർക്കാണ് ഇവിടെ ഡെങ്കിപ്പനി ബാധിച്ചത്. സിവി രാമൻ നഗറിൽ 17 കേസുകളും, ന്യൂ തിപ്പസാന്ദ്ര, ബെല്ലന്തൂർ, എൻഎസ് പാളയ, ആറ്റൂർ എന്നിവിടങ്ങളിൽ 12 കേസുകളും വീതവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ശുചിത്വമില്ലായ്മയാണ് ഈ പ്രദേശങ്ങളിൽ കേസുകൾ വർധിക്കാനുള്ള കാരണമെന്ന് ബിബിഎംപി ചൂണ്ടിക്കാട്ടി. റോഡുകളിൽ ഉടനീളം കെട്ടിക്കിടക്കുന്ന വെള്ളത്തിൻ്റെ സാന്നിധ്യവും വൃത്തിഹീനമായ സാഹചര്യങ്ങളും വൈറസ് പരത്തുന്ന ഈഡിസ് കൊതുകുകൾക്ക് അനുയോജ്യമായ പ്രജനന കേന്ദ്രം സൃഷ്ടിക്കുന്നു.
തടാകങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം ലാർവ പ്രജനനത്തിന് സഹായകമായിട്ടുണ്ട്. ജലാശയങ്ങളിൽ ഇതിനകം ലക്ഷക്കണക്കിന് ലാർവ പ്രജനനം നടന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സ്ഥിതിഗതികൾ പരിഹരിക്കുന്നതിനായി, ലാർവ സാമ്പിളുകൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജനറ്റിക്സ് ആൻഡ് സൊസൈറ്റിയിൽ നിന്നുള്ള വിദഗ്ധരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഭൂരിഭാഗം സാമ്പിളുകളും തടാകങ്ങളിൽ നിന്നും ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ നിന്നുമുള്ളതാണെന്ന് ബിബിഎംപിയിലെ നാഷണൽ സെൻ്റർ ഫോർ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ (എൻസിവിബിഡിസി) ഓഫീസർ ഡോ.സവിത കെ.എസ് പറഞ്ഞു.
TAGS: BENGALURU UPDATES | DENGUE FEVER
SUMMARY: Adugodi, HSR Layout Among High-Risk Dengue Areas: BBMP
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…
കൊച്ചി: ഓപ്പറേഷന് നംഖോറില്‍ നടന് ദുല്‍ഖര്‍ സല്മാന് ഇറക്കുമതി തീരുവ വെട്ടിച്ചതായി കസ്റ്റംസ് കണ്ടെത്തല്‍. നടനെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ്…
മണ്ണാർക്കാട്: കെ.പി.സി.സി മുൻ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ മണ്ണാർക്കാട് തെങ്കര പനയാരംപിള്ളി വീട്ടിൽ പി.ജെ. പൗലോസ് അന്തരിച്ചു…