ബെംഗളൂരു: സംസ്ഥാനത്തെ കഴിഞ്ഞ നാല് വർഷത്തിനിടെ 83 ഇലക്ട്രിക് വാഹനങ്ങൾ കത്തിനശിച്ചതായി റിപ്പോർട്ട്. വ്യവസായ മന്ത്രി എം.ബി പാട്ടീലാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ബിജെപി എംഎൽഎ സി.എൻ മഞ്ചേഗൗഡ നിയമസഭയിൽ വൈദ്യുതവാഹനങ്ങൾ തീപിടിക്കുന്ന സംഭവങ്ങളെക്കുറിച്ച് ചോദ്യമുന്നയിച്ചതിന് പിന്നാലെയാണ് മന്ത്രി കണക്കുകൾ പുറത്തുവിട്ടത്.
അഗ്നിശമന സേന സംസ്ഥാനത്തുടനീളം നടത്തിയ ദൗത്യങ്ങളുടെ റിപ്പോർട്ട് പ്രകാരമാണിത്. വൈദ്യുതി ചോർച്ച, ബാറ്ററി പൊട്ടിത്തെറിക്കൽ, തൊട്ട് നിരവധി കാരണങ്ങളാണ് വാഹനങ്ങൾ തീപിടിക്കുന്നതിന് കാരണമായത്. 2024ൽ 36, 2023ൽ 28, 2022ൽ ഒമ്പത്, 2021-2020 കാലയളവിൽ 10 എന്നിങ്ങനെയാണ് നശിച്ച വാഹനങ്ങളുടെ കണക്ക്.
83 തീപിടിത്തങ്ങളിൽ 65 എണ്ണവും ബാറ്ററി ചോർച്ചയെ തുടർന്നുണ്ടായതാണ്. 13 എണ്ണം ബാറ്ററി പൊട്ടിത്തെറിച്ച സംഭവമാണ്. ബാക്കിയുള്ള അഅഞ്ച് കേസുകൾ ഇതുവരെ തീർപ്പാക്കിയിട്ടില്ല. ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഏറ്റവുമധികം തീപിടിച്ച് നശിച്ച വൈദ്യുത വാഹനങ്ങൾ. ഇതിന് പിന്നാലെ കാറുകൾ, ഓട്ടോറിക്ഷകൾ, ബസ്സുകൾ എന്നിവയും കത്തി നശിച്ച വൈദ്യുത വാഹനങ്ങളിൽ പെടുന്നു. ബെംഗളൂരു, ദക്ഷിണ കന്നഡ, ബെള്ളാരി, ചിക്കബല്ലപുര, കലബുർഗി എന്നിവിടങ്ങളിൽ വൈദ്യുതവാഹനങ്ങളുടെ ഷോറൂമുകൾ തീപിടിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 83ൽ 44 അപകടങ്ങളും റിപ്പോർട്ട് ചെയ്തത് ബെംഗളൂരുവിലാണ്.
TAGS: KARNATAKA | FIRE
SUMMARY: Over 83 electric vehicles gutted into fire in four years
ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…