LATEST NEWS

ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ വിന്യസിക്കാന്‍ ആമസോണ്‍

കാലിഫോര്‍ണിയ: അമേരിക്കന്‍ ടെക് ഭീമനായ ആമസോണ്‍ 2030ഓടെ ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ ജോലികള്‍ക്ക് വിന്യസിക്കുമെന്ന് റിപ്പോര്‍ട്ട്. ആമസോണിന്റെ ഓപ്പറേഷനുകളില്‍ ഓട്ടോമേഷന്‍ വര്‍ധിപ്പിക്കാനും റോബോട്ടുകളെ ഉപയോഗിക്കുന്നത് കൂട്ടാനുമാണ് കമ്പനി പദ്ധതിയിടുന്നതെന്നും ‘ദി ന്യൂയോര്‍ക്ക് ടൈംസ്’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

2027 ആകുമ്പോഴേക്കും നിയമിക്കേണ്ട 160,000 യുഎസ് ജീവനക്കാരെ ഒഴിവാക്കുന്ന തരത്തില്‍ കമ്പനിയുടെ 75 ശതമാനം പ്രവര്‍ത്തനങ്ങളും ഓട്ടോമേറ്റ് ചെയ്യുന്നതിനായി ആമസോണിന്റെ റോബോട്ടിക്സ് ടീം പ്രവര്‍ത്തിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2025നും 2027നും ഇടയില്‍ രണ്ട് വര്‍ഷം കൊണ്ട് ഏതാണ്ട് 12.6 ബില്യണ്‍ ഡോളറിന്റെ ലാഭമാണ് ഈ ഓട്ടോമേഷന്‍ ആമസോണിന് നല്‍കുക. എഐ, ഓട്ടോമേഷന്‍ എന്നീ വാക്കുകള്‍ക്ക് പകരം ‘അഡ്വാന്‍സ്ഡ് ടെക്നോളജി’, ‘കോബോട്ട്’ എന്നീ പദങ്ങളാണ് റോബോട്ടിക്സ് വിന്യാസത്തെ വിശേഷിപ്പിക്കാന്‍ ആമസോണ്‍ ഉപയോഗിക്കുന്നത്.

ഓട്ടോമേഷന്‍ മൂലമുണ്ടാകുന്ന വിമര്‍ശനങ്ങളെയും തിരിച്ചടികളേയും നേരിടാനുള്ള മുന്‍കൂര്‍ പദ്ധതികള്‍ ആമസോണ്‍ തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പാര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
SUMMARY: Amazon to deploy robots to replace 600,000 workers

WEB DESK

Recent Posts

പിഎം ശ്രീയിൽ കേരളവും; സിപിഐയുടെ എതിർപ്പ് തള്ളി, ധാരണാപത്രത്തിൽ ഒപ്പുവച്ചു

തിരുവനന്തപുരം: സിപിഐയുടെ എതിർപ്പ് തള്ളി പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചു. കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിലുള്ള ധാരണാപത്രത്തിൽ കേരളത്തിന്…

8 hours ago

വടകര സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ ലോഡ്ജ് മാനേജർ ജോബിൻ ജോർജ് അറസ്റ്റിൽ

ആറ്റിങ്ങൽ: യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ലോഡ്ജ് മാനേജർ കായംകുളം സ്വദേശി ജോബിൻ ജോർജ് (30) അറസ്റ്റിൽ. മംഗളൂരുവിലേക്ക് പോകുന്നതിനിടെ കോഴിക്കോട്…

8 hours ago

കര്‍ണാടകയില്‍ നാളെ ഇടി മിന്നലോടു കൂടിയ മഴ

ബെംഗളൂരു: സംസ്ഥാനത്ത് നാളെ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴ കനക്കുക.…

9 hours ago

ബെംഗളൂരു – മുംബൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന് അംഗീകാരം

ബെംഗളൂരു: ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ പുതിയ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. കേന്ദ്ര റെയില്‍വേ മന്ത്രി അശിനി വൈഷ്ണവ് സര്‍വീസിന്…

10 hours ago

സാമ്പത്തിക പരിമിതി; ഗ്രേറ്റര്‍ മൈസൂരു പദ്ധതി നടപ്പിലാക്കില്ല

ബെംഗളൂരു: മൈസൂരു നഗരത്തിലെ സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളെയും ടൗണ്‍ പഞ്ചായത്തുകളെയും മൈസൂരു സിറ്റി കോര്‍പ്പറേഷനുമായി ലയിപ്പിച്ച് 'ഗ്രേറ്റര്‍ മൈസൂരു സിറ്റി…

11 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കൊല്ലം തേവലക്കര അരിനെല്ലൂർ കുമ്പഴ ഡോ. കെ സി ജോണിന്റെ ഭാര്യ ഡോ. ലളിത ഉമ്മൻ (71) ബെംഗളൂരുവിൽ…

11 hours ago