ബെംഗളൂരു: ബെംഗളൂരുവിലെ വേൾഡ് ട്രേഡ് സെൻ്ററിൽ നിന്ന് കോർപ്പറേറ്റ് ഓഫീസ് മാറ്റി ആമസോൺ. ബെംഗളൂരുവിലെ ആമസോണിൻ്റെ നിരവധി ജീവനക്കാരെ വലക്കുന്നതാണ് പുതിയ തീരുമാനം. ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തേക്കാണ് ഓഫീസ് മാറ്റുന്നത്.
എന്നാൽ ഓഫിസ് പുതിയ സ്ഥലത്തേക്ക് മാറ്റുന്നത് ജീവനക്കാരുടെ യാത്രാസമയം വർധിപ്പിച്ചേക്കും. പകൽ സമയത്ത് 80 മിനിറ്റിലധികം യാത്രാ സമയം അധികമായി വേണ്ടിവരുമെന്നതാണ് ജീവനക്കാരുടെ ആശങ്ക. 2025 ഏപ്രിലിൽ ആരംഭിച്ച് 2026 ഏപ്രിലോടെ പൂർണമായി റീലൊക്കേറ്റ് ചെയ്യാനാണ് കമ്പനിയുടെ തീരുമാനം.
ആമസോണിൻ്റെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. പുതിയ സ്ഥലം, വാടക ഇനത്തിൽ നല്ലൊരു തുക കുറക്കാൻ കമ്പനിയെ സഹായിക്കും. വേൾഡ് ട്രേഡ് സെൻ്ററിൽ ഏകദേശം അര ദശലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലമാണുള്ളത്. ഒരു ചതുരശ്ര അടിക്ക് 250 രൂപയാണ് ആമസോൺ നൽകുന്നത്. ഈ തുകയുടെ മൂന്നിലൊന്നിൽ താഴെ മാത്രമാണ് പുതിയ സ്ഥലത്ത് വാടകയായി നൽകേണ്ടി വരിക. ഉയരുന്ന പ്രവർത്തന ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.
TAGS: BENGALURU | AMAZON
SUMMARY: Amazon fixes to relocate their office to bengaluru airport road
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…