ബെംഗളൂരു: ബെംഗളൂരുവിൽ 108 ആംബുലൻസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. തീർപ്പാക്കാത്ത കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ടാണ് ജിവികെ എമർജൻസി മാനേജ്‌മെൻ്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനു (ഇഎംആർഐ) കീഴിലുള്ള 108 ആംബുലൻസ് സർവീസിലെ ജീവനക്കാർ പണിമുടക്ക് നടത്തുന്നത്. ഇതോടെ നഗരത്തിലെ അടിയന്തിര സേവനങ്ങൾ തടസപ്പെട്ടേക്കും.
ജിവികെ ഇഎംആർഐയിൽ 2,500 ലധികം ആളുകൾ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ ശമ്പളത്തിൻ്റെ പകുതി മാത്രമാണ് ഡിസംബർ, ജനുവരി മാസങ്ങളിൽ നൽകിയിട്ടുള്ളത്. കഴിഞ്ഞ മൂന്ന് മാസമായി ഇവർക്ക് ശമ്പളമേ നൽകുന്നില്ലെന്നാണ് ആരോപണം. കുടിശ്ശിക അനുവദിക്കുന്നത് സംബന്ധിച്ച് സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചില്ലെങ്കിൽ സമരം തുടരുമെന്ന് ആംബുലൻസ് സർവീസ് ജീവനക്കാർ മുന്നറിയിപ്പ് നൽകി.
കോഴിക്കോട്: നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് അതിവേഗ പോക്സോ കോടതിയിലാണ് കുറ്റപത്രം…
പാലക്കാട്: നിപ സംശയത്തെ തുടർന്ന് ചികിത്സയിലുള്ള മൂന്നുപേരുടെ സാമ്പിള്‍ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായ…
തൃശൂർ: നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞു തീർത്തെന്ന് ഇരുവരും…
ബെംഗളൂരു : കല വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'ആദരം 2025' ജൂലൈ 13 ന് രാവിലെ 9മണി മുതല്‍ ഹോട്ടല്‍…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇന്ന് വിശദമായ മെഡിക്കല്‍ ബോർഡ്…
ബെംഗളൂരു: വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ നടത്തുന്ന ഓണാഘോഷം ‘ചിങ്ങനിലാവ് 2025’ ടിക്കറ്റ് പ്രകാശനംചെയ്തു. ആദ്യ ടിക്കറ്റ് അസോസിയേഷൻ അംഗം…