LATEST NEWS

ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം; രോഗബാധ 10 വയസുകാരന്

ആലപ്പുഴ: അമീബിക് മസ്തിഷ്കജ്വരം ആലപ്പുഴയിലും സ്ഥിരീകരിച്ചു. തണ്ണീർമുക്കം സ്വദേശിയായ 10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി. ആരോഗ്യവകുപ്പ് കനത്ത ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. നീന്തല്‍ പരിശീലന കേന്ദ്രങ്ങളിലെ നീന്തല്‍ കുളങ്ങള്‍ ക്ലോറിനേറ്റ് ചെയ്യണം.

വൃത്തിയില്ലാത്ത കുളങ്ങള്‍, ജലാശയങ്ങള്‍, വെള്ളക്കെട്ടുകള്‍, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകള്‍ എന്നിവയില്‍ കുളിക്കുകയോ നീന്തുകയോ ചെയ്യരുത്. കുട്ടികള്‍ ചെറുകുളങ്ങളിലും കെട്ടിനില്‍ക്കുന്ന വെള്ളത്തിലും കുളിക്കാനും കളിക്കാനും ഇറങ്ങുന്നില്ല എന്ന് അധ്യാപകരും രക്ഷകർത്താക്കളും ഉറപ്പാക്കണം. വീടുകളിലെയും സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെയും ജലസ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശങ്ങളില്‍ വ്യക്തമാക്കുന്നു.

SUMMARY: Amebic encephalitis in Alappuzha too; 10-year-old boy infected

NEWS BUREAU

Recent Posts

സ്വര്‍ണവില ഇന്നും വര്‍ധിച്ചു

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് നിഗമനം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വലിയ തോതില്‍…

1 hour ago

കിഫ്ബി മസാല ബോണ്ട് കേസ്; ഫെമ ചട്ട ലംഘനം കണ്ടെത്തി, മുഖ്യമന്ത്രിക്ക് ഇഡിയുടെ നോട്ടീസ്

തിരുവനന്തപുരം: കിഫ്ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കാരണം കാണിക്കൽ നോട്ടീസ്. ഫെമ ചട്ട…

2 hours ago

ബിജെപി പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ നാല് വാഹനങ്ങള്‍ കത്തി നശിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ബിജെപി പ്രവർത്തകന്റെ വീട്ടില്‍ നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങള്‍ കത്തിനശിച്ചു. ചിറയിൻകീഴ് പുളിമൂട്ടില്‍ കടവ് പാലത്തിനു സമീപം…

2 hours ago

ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ല; ഓഡിയോ രാഹുലിന്റെത് തന്നെയെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലും അതിജീവിതയും തമ്മിലുള്ള ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ലെന്നു പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. പബ്ലിക് ഡൊമെയ്നില്‍ നിന്നെടുത്ത…

2 hours ago

ബിഫാം വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവില്‍ കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹാസൻ സ്വദേശിനിയും ഹെസറഘട്ട റോഡിലെ സ്വകാര്യ കോളജിലെ രണ്ടാം വർഷ…

3 hours ago

ആലപ്പുഴയിൽ മകന്‍റെ വെട്ടേറ്റ്​ പിതാവ്​ മരിച്ചു; മാതാവിന്​ ഗുരുതര പരുക്ക്​

ആലപ്പുഴ: കായംകുളം പുല്ലുകുളങ്ങരയിൽ അഭിഭാഷകനായ മകന്‍റെ വെട്ടേറ്റ പിതാവ് മരിച്ചു. പുല്ലുകുളങ്ങര കളരിക്കൽ ജങ്​ഷൻ പീടികചിറയിൽ നടരാജനാണ്​ (60) മരിച്ചത്.…

4 hours ago