LATEST NEWS

അമീബിക് മസ്തിഷ്‌കജ്വരം: ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില ഗുരുതരം

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. രണ്ട് പേരും തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്.മറ്റുരോഗങ്ങളുമുള്ളവരാണ് രണ്ട് പേരുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം രോഗം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച രണ്ട് പേരിലും ബ്രെയിൻ ഈറ്റിങ് അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

52കാരിയായ മലപ്പുറം സ്വദേശി ശനിയാഴ്ചയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് തിങ്കളാഴ്ച പുലര്‍ച്ചെയുമാണ് മരിച്ചത്.
SUMMARY: Amebic encephalitis: Two people undergoing treatment are in critical condition

NEWS DESK

Recent Posts

രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക വൈകൃതമുള്ളയാള്‍, പ്രതിക്ക് സംരക്ഷണമൊരുക്കുന്ന നടപടികള്‍ ചിലര്‍ സ്വീകരിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതികളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി…

48 minutes ago

സ്കൂള്‍ ബസിനു പിന്നില്‍ തീര്‍ഥാടക വാഹനം ഇടിച്ചു; വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരുക്ക്

കോട്ടയം: പാലാ - പൊൻകുന്നം റോഡില്‍‌ ഒന്നാംമൈലില്‍ വിദ്യാർഥിയെ കയറ്റാനായി നിർത്തിയിട്ടിരുന്ന സ്കൂള്‍ ബസിനു പിന്നില്‍ ശബരിമല തീർഥാടകർ സഞ്ചരിച്ച…

2 hours ago

ഗിരീഷ് കാസറവള്ളി ചിത്രം തായി സാഹേബ പ്രദർശനം 12ന്

ബെംഗളൂരു: മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ഗിരീഷ് കാസറവള്ളിയുടെ തായി സാഹേബ കന്നഡ ചിത്രത്തിന്റെ പ്രദര്‍ശനം…

3 hours ago

സ്വര്‍ണവിലയില്‍ വര്‍ധന

കൊച്ചി: കേരളത്തിൽ സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 95,280 രൂപയാണ്.…

3 hours ago

കൊച്ചിയില്‍ റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല്; ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം

കൊച്ചി : കൊച്ചിയില്‍ ട്രെയിൻ അട്ടിമറി ശ്രമമെന്ന് സൂചന. റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. കൊച്ചി പച്ചാളം പാലത്തിനു സമീപമാണ്…

4 hours ago

സ​ർ​വീ​സു​ക​ൾ ഇ​ന്നും റ​ദ്ദാ​ക്കി; യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി

ന്യൂ​ഡ​ൽ​ഹി: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ ഇന്നും തടസപ്പെട്ടു. സര്‍വീസുകള്‍ താളം തെറ്റിയതിന് തുടര്‍ന്ന് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ദുരിതത്തിലായി.…

4 hours ago