ഡൽഹി: ബംഗ്ലാദേശിൽ നടന്നതിനെല്ലാം പിന്നിൽ പ്രവർത്തിച്ചത് അമേരിക്കയാണെന്ന് പ്രധാനമന്ത്രി പദം രാജിവച്ച് ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീന. ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതിനു മുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്യാൻ ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസംഗത്തിലാണ് ഈ ഗുരുതര ആരോപണമുള്ളത്. ഷെയ്ഖ് ഹസീനയുമായി അടുത്ത വൃത്തങ്ങളാണ് പ്രസംഗത്തിലെ വിവരങ്ങള്‍ ദേശീയമാധ്യമങ്ങളുമായി പങ്കുവെച്ചത്. “മൃതദേഹങ്ങളുടെ ഒരു കൂമ്പാരത്തിന് സാക്ഷ്യം വഹിക്കാതിരിക്കാനാണ് താൻ രാജിവച്ചത്. സെന്റ് മാർട്ടിൻ ദ്വീപുകൾ അമേരിക്കയ്ക്ക് വിട്ടുനൽകിയിരുന്നെങ്കിൽ അധികാരത്തിൽ തുടരമായിരുന്നു.” കത്തിൽ പറയുന്നു. ബംഗാൾ ഉൾക്കടലിൽ വടക്കുകിഴക്കൻ മേഖലയിൽ സ്ഥിതിചെയ്യുന്ന മൂന്നുകിലോമീറ്റർ വിസ്‌തീർണമുള്ള ദ്വീപാണ് സെന്റ് മാർട്ടിൻ. ബംഗാൾ ഉൾക്കടലിൽ വ്യോമതാവളം നിർമിക്കാൻ പദ്ധതിയിട്ടിരുന്ന അമേരിക്ക, ഈ ദ്വീപായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇതിനെ ഷെയ്ഖ് ഹസീന എതിർത്തിരുന്നു.
തന്റെ പാര്‍ട്ടിയായ അവാമി ലീഗിന്റെ പ്രവര്‍ത്തകരോട് പ്രതീക്ഷ കൈവെടിയരുതെന്നും ഹസീന പറഞ്ഞു. തിരിച്ചടി നേരിട്ടപ്പോഴെല്ലാം അവാമി ലീഗ് തിരിച്ചുവന്നിട്ടുണ്ട്. താന്‍ ഉടന്‍ തിരിച്ചുവരും. താന്‍ പരാജയപ്പെട്ടുവെങ്കിലും ബംഗ്ലാദേശിലെ ജനങ്ങള്‍ വിജയിച്ചുവെന്നും ഹസീന പറഞ്ഞു.
തൻ്റെ സർക്കാരിനെ താഴെയിറക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ബംഗ്ലാദേശിൽനിന്നും മ്യാൻമറിൽനിന്നും പുതിയ ക്രിസ്ത്യൻ രാജ്യം രൂപീകരിക്കാനുള്ള ഗൂഢാലോചനയാണെന്നും ഷെയ്ഖ് ഹസീന നേരത്തെ ആരോപിച്ചിരുന്നു. “ബംഗ്ലാദേശിൽ ഒരു വ്യോമതാവളം നിർമിക്കാൻ പ്രത്യേക രാജ്യത്തെ അനുവദിച്ചാൽ, എനിക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നു” ഇക്കഴിഞ്ഞ മെയ് മാസത്തിൽ ഹസീന പറഞ്ഞിരുന്നു.
വലിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിനൊടുവിലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് പദവി രാജിവെച്ച് രാജ്യം വിടേണ്ടിവന്നത്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്റെ ഭാഗമായി നാനൂറിലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
<BR>
TAGS : BANGLADESH | SHEIKH HASINA
SUMMARY : ‘America behind all incidents in Bangladesh’. Sheikh Hasina
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…