LATEST NEWS

അമിത് ഷായ്‌ക്കെതിരെ വിവാദ പരാമര്‍ശം; മഹുവ മൊയ്ത്രയ്ക്കെതിരെ കേസ്

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അധിക്ഷേപിച്ചെന്ന് ആരോപിച്ച്‌ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ കേസ്. ഛത്തീസ്ഗഡിലെ റായ്പുരിലെ മന പോലീസ് സ്റ്റേഷനിലാണ് മഹുവയ്ക്ക് എതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. വിവിധ ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും മഹുവയുടെ പരാമര്‍ശത്തിന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അതിർത്തികള്‍ സംരക്ഷിക്കാൻ ആരുമില്ലെന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ ലക്ഷക്കണക്കിന് കോടിക്കണക്കിന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിൻ്റെ വീഴചയാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷായുടെ തല വെട്ടി പ്രധാനമന്ത്രിയുടെ മേശപ്പുറത്ത് വെക്കണമെന്നായിരുന്നു പ്രസ്താവന. ആഭ്യന്തര മന്ത്രാലയത്തിന്റെ പരാജയം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് മൊയ്ത്ര വിവാദ പ്രസ്താവന നടത്തിയത്.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ (വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളർത്തല്‍), 295 എ (മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ദുരുദ്ദേശപരമായ പ്രവർത്തികള്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

SUMMARY: Controversial remark against Amit Shah; Case filed against Mahua Moitra

NEWS BUREAU

Recent Posts

അരുന്ധതി റോയിയുടെ ‘മദര്‍ മേരി കംസ് ടു മി’ക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മി' എന്ന പുതിയ പുസ്തകം നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി…

34 seconds ago

രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക വൈകൃതമുള്ളയാള്‍, പ്രതിക്ക് സംരക്ഷണമൊരുക്കുന്ന നടപടികള്‍ ചിലര്‍ സ്വീകരിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതികളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി…

52 minutes ago

സ്കൂള്‍ ബസിനു പിന്നില്‍ തീര്‍ഥാടക വാഹനം ഇടിച്ചു; വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരുക്ക്

കോട്ടയം: പാലാ - പൊൻകുന്നം റോഡില്‍‌ ഒന്നാംമൈലില്‍ വിദ്യാർഥിയെ കയറ്റാനായി നിർത്തിയിട്ടിരുന്ന സ്കൂള്‍ ബസിനു പിന്നില്‍ ശബരിമല തീർഥാടകർ സഞ്ചരിച്ച…

2 hours ago

ഗിരീഷ് കാസറവള്ളി ചിത്രം തായി സാഹേബ പ്രദർശനം 12ന്

ബെംഗളൂരു: മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ഗിരീഷ് കാസറവള്ളിയുടെ തായി സാഹേബ കന്നഡ ചിത്രത്തിന്റെ പ്രദര്‍ശനം…

3 hours ago

സ്വര്‍ണവിലയില്‍ വര്‍ധന

കൊച്ചി: കേരളത്തിൽ സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 95,280 രൂപയാണ്.…

3 hours ago

കൊച്ചിയില്‍ റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല്; ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം

കൊച്ചി : കൊച്ചിയില്‍ ട്രെയിൻ അട്ടിമറി ശ്രമമെന്ന് സൂചന. റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. കൊച്ചി പച്ചാളം പാലത്തിനു സമീപമാണ്…

4 hours ago