തിരുവനന്തപുരം: കേരളത്തിലെ അമ്മത്തൊട്ടിലിൻ്റെ ചരിത്രത്തില്‍ ആദ്യമായി ഒരേ ദിവസം മൂന്ന് കുഞ്ഞുങ്ങളെ ലഭിച്ചു. തിരുവനന്തപുരത്ത് രണ്ട് കുട്ടികളെയും ആലപ്പുഴയില്‍ ഒരു കുഞ്ഞിനെയുമാണ് അമ്മത്തൊട്ടിലില്‍ കണ്ടെത്തിയത്. ഒരു ദിവസം മൂന്ന് കുട്ടികളെ ലഭിക്കുന്നത് ഇതാദ്യമാണെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി അറിയിച്ചു.
ലഭിച്ച മൂന്ന് കുഞ്ഞുങ്ങളും പെണ്‍കുട്ടികളാണെന്നതും ഈ സംഭവത്തെ ശ്രദ്ധേയമാക്കുന്നു. ആലപ്പുഴയില്‍ ലഭിച്ച കുഞ്ഞിന് ഏകദേശം 20 ദിവസം പ്രായമുണ്ട്. തിരുവനന്തപുരത്ത് ലഭിച്ച രണ്ട് കുട്ടികള്‍ക്ക് ഏകദേശം രണ്ടാഴ്ച പ്രായം വരും. ആലപ്പുഴയിലെ കുഞ്ഞിന് വീണ എന്നും തിരുവനന്തപുരത്തെ കുട്ടികള്‍ക്ക് അക്ഷര, അഹിംസ എന്നും പേരിട്ടു.
മൂന്ന് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ് എന്ന് അധികൃതർ അറിയിച്ചു. ഈ വർഷം ഇതുവരെ ആകെ 23 കുഞ്ഞുങ്ങളെയാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചിട്ടുള്ളത്. ഇതില്‍ 14 പെണ്‍കുട്ടികളും 9 ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ഒറ്റ ദിവസം മൂന്ന് കുഞ്ഞുങ്ങളെ ലഭിച്ചത് ശിശുക്ഷേമ സമിതിയുടെ ചരിത്രത്തിലെ ഒരു പുതിയ അധ്യായമാണ്.
SUMMARY: For the first time in the history of Amma Chottil; Three baby girls born on the same day
ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്‌ജറ്റ് സമ്മേളനം ഇത്തവണ രണ്ടുഘട്ടമായി 28 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. ഇതു സംബന്ധിച്ച മന്ത്രിതല…
ബെംഗളൂരു: ഹുബ്ബള്ളിയിൽ അറസ്റ്റ് നടപടിക്കിടെ ബിജെപി പ്രവർത്തകയെ പോലീസ് വാനിൽ നഗ്നയാക്കി മർദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. അസിസ്റ്റന്റ്…
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഏലിം ഹൊറമാവ് അഗര ചർച്ച് ബാപ്റ്റിസ്റ്റ് ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന ക്യാമ്പ്…
ബെംഗളൂരു: ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റി (ബിഎൻയു) വൈസ് ചാൻസലറായി പ്രൊഫസർ ബി കെ രവിയെ നിയമിച്ചു. കൊപ്പൽ സർവകലാശാലയുടെ വൈസ്…
ബെംഗളൂരു: ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക സ്വദേശികളായ തീർഥാടകര്‍ സഞ്ചരിച്ച വാനും ലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. തുമക്കുരുവിലെ…
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…