LATEST NEWS

അമ്മ തിരഞ്ഞെടുപ്പ്; മത്സരത്തില്‍ നിന്ന് ബാബുരാജ് പിന്‍മാറി

കൊച്ചി: താര സംഘടനയായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ നിന്ന് ബാബുരാജ് പിൻമാറി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് ബാബുരാജ് നാമർദേശ പത്രിക സമർപ്പിച്ചത്. പത്രിക പിന്‍വലിക്കാന്‍ മുതിര്‍ന്ന താരങ്ങള്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് സൂചന. പരസ്യവിമര്‍ശങ്ങള്‍ കടുത്തപ്പോഴും മത്സരരംഗത്ത് നിലയുറപ്പിക്കാനായിരുന്നു ബാബുരാജിന്റെ തീരുമാനം.

തനിക്കെതിരെ വന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സരിത എസ് നായരുടെ പരാതി ഇതിന്റെ ഭാഗമാണെന്നും ബാബുരാജ് പ്രതികരിച്ചു. ‘അമ്മ’യുമായി ബന്ധപ്പെട്ട സംഘടനാ പ്രവര്‍ത്തനത്തില്‍നിന്ന് എന്നേക്കുമായി താന്‍ പിന്മാറുകയാണെന്ന് ബാബുരാജ് പ്രഖ്യാപിച്ചു. നേരത്തെ, ജഗദീഷും, സുരേഷ് കൃഷ്ണയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിൻമാറിയതായി അറിയിച്ചിരുന്നു.

ബാബുരാജിനെതിരേ പരാതികളും വിവാദങ്ങളും വന്നതിന് പിന്നാലെയാണ് നാമനിർദേശ പത്രിക ബാബുരാജ് പിൻവലിച്ചത്. എന്നാല്‍ തനിക്കെതിരേ വന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സരിത എസ്. നായരുടെ പരാതിയും ഇത്തരത്തിലൊന്നാണെന്ന് ബാബുരാജ് പ്രതികരിച്ചു. ഇത്തരം പരാതികള്‍ തന്നെ വേദനിപ്പിച്ചെന്നും മോഹൻലാലിന്‍റെ പേര് വലിച്ചിഴച്ചതില്‍ തനിക്ക് വേദനയെന്നും ബാബുരാജ് പറഞ്ഞു.

താരം മത്സരത്തിനു നിന്നതിനു പിന്നാലെ നിരവധി വിമർശനങ്ങളാണ് ഉയർന്നുവന്നിരുന്നത്. ലൈംഗിക ആരോപണത്തിന് വിധേയനായ നടൻ ബാബുരാജ് മത്സരിക്കരുത് എന്ന പ്രതികരണവുമായി നടി മാല പാർവതി ഉള്‍പ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. തനിക്കെതിരെ ആരോപണമുയർന്നപ്പോള്‍ താനും മാറിനിന്നിട്ടുണ്ടെന്നും ബാബുരാജും തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നടനും നിർമാതാവുമായ വിജയ് ബാബുവും അറിയിച്ചിരുന്നു.

ഇതോടെ, പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനുമാണ് നേർക്കുനേർ മത്സരിക്കുന്നത്. കുക്കു പരമേശ്വരൻ, രവീന്ദ്രൻ എന്നിവരാണ് ബാബുരാജ് പിന്മാറിയതോടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഓഗസ്റ്റ് 15നാണ് തിരഞ്ഞെടുപ്പ്.

SUMMARY: Amma elections; Baburaj withdraws from contest

NEWS BUREAU

Recent Posts

ഹൊസ്പേട്ട് കൈരളി കൾച്ചറൽ അസോസിയേഷൻ പുതുവത്സരാഘോഷം 4 ന്

ബെംഗളൂരു: വിജയനഗര ഹൊസ്പേട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈരളി കൾച്ചറൽ അസോസിയേഷൻ്റെ പുതുവത്സരാഘോഷം 4 ന് രാവിലെ 10 മുതൽ മീർ…

5 minutes ago

ട്രെയിന്‍ യാത്രക്കാർക്ക് സന്തോഷവാർത്ത: ‘റെയിൽവൺ’ (RailOne) വഴി എടുക്കുന്ന അൺറിസർവ്ഡ് ടിക്കറ്റുകള്‍ക്ക് മൂന്ന് ശതമാനം ഇളവ്

  ബെംഗളൂരു: ഓൺലൈൻ ടിക്കറ്റ് വാങ്ങുന്നവർക്ക് പുതിയ കിഴിവ് പ്രഖ്യാപിച്ച് റെയിൽവേ. 2026 ജനുവരി 14 മുതൽ റിസർവ് ചെയ്യാത്ത…

54 minutes ago

ചിത്രസന്തേ 4ന്

  ബെംഗളുരു: ചിത്രങ്ങളുടെ ഉത്സവമായ ചിത്രസന്തേ (ചിത്രചന്ത) നാലിന് കുമാരകൃപ റോഡിൽ നടക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ എന്നിവര്‍…

1 hour ago

ചാമരാജ്നഗറിൽ ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടി

ബെംഗളൂരു: ചാമരാജ്നഗര്‍ നഞ്ചേദേവപുര ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ വനംവകുപ്പ് പിടികൂടി. ചൊവ്വാഴ്ച രാത്രി 11 ഓടെ വനം വകുപ്പ് ഉുദ്യാഗസ്ഥർ…

2 hours ago

കാത്തിരിപ്പിനൊടുവിൽ വന്ദേഭാരത് സ്ലീപ്പർ എത്തുന്നു; ഹൈ സ്പീഡ് ട്രയൽ പൂർത്തിയായി

ന്യൂഡൽഹി: വൻ വിജയമായ വന്ദേഭാരതിന്റെ മറ്റൊരു രൂപമായ സ്ലീപ്പർ ട്രെയിനിന്റെ അന്തിമ അതിവേഗ പരീക്ഷണം വിജയകരമായി പൂർത്തിയായി. റെയിൽവേ സുരക്ഷാ…

2 hours ago

മധ്യപ്രദേശിൽ മലിനജലം കുടിച്ച് 7 പേർ മരിച്ചു; നൂറോളം പേർ ഗുരുതരാവസ്ഥയിൽ

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഭഗീരഥപുരയില്‍ മലിനജലം കുടിച്ച് ഒമ്പതുപേര്‍ മരിച്ചു. ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അനവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന…

11 hours ago