കൊച്ചി: മലയാള താരസംഘടനയായ എ എം എം എയില്‍ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ ഫലപ്രഖ്യാപനവും ഉണ്ടാകും. മോഹന്‍ലാല്‍ മത്സരിക്കാനില്ലെന്നറിയിച്ച സാഹചര്യത്തില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്‍പ്പെടെ ശക്തമായ മത്സരമുണ്ടാകുമെന്നാണ് വിവരം.
അടുത്ത മൂന്ന് വര്‍ഷത്തേയ്ക്കുള്ള ഭരണസമിതിയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ ജൂണ്‍ 22ന് ചേര്‍ന്ന എ എം എം എയുടെ 31ാമത് വാര്‍ഷിക പൊതുയോഗത്തില്‍ മൂന്നുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് തീയ്യതി ഉള്‍പ്പെടെ വ്യക്തമാക്കിക്കൊണ്ട് വിജ്ഞാപനം പുറത്തിറങ്ങിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് സംബന്ധിച്ച നോട്ടീസ് ഇതിനകം അംഗങ്ങള്‍ക്ക് അയച്ചുകഴിഞ്ഞു. അസാധാരണ പൊതുയോഗം എന്ന തലക്കെട്ടിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മുമ്പുണ്ടായിരുന്ന ഭരണസമിതി രാജിവെച്ചതിനെത്തുടര്‍ന്ന് ചുമതല വഹിച്ചിരുന്ന അഡ്ഹോക്ക് കമ്മിറ്റി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തുന്നതു സംബന്ധിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ വ്യക്തമാക്കുന്ന നോട്ടീസാണ് അംഗങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.
പ്രസിഡന്‍റ്, 2 വൈസ് പ്രസിഡന്‍റുമാര്‍, ജനറല്‍ സെക്രട്ടറി, ജോയിന്‍ സെക്രട്ടറി, ട്രഷറര്‍, 11 എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെ 17 അംഗ ഭരണസമിതിയിലേക്കാണ് തിരഞ്ഞെടുപ്പ്. 11 അംഗ എക്സിക്യുട്ടീവില്‍ നാല് സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ജൂലൈ 16 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 24 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി.
SUMMARY: AMMA elections on August 15
കൊച്ചി: പാലക്കാട് ശ്രീനിവാസൻ കൊലക്കേസിൽ ഹൈക്കോടതി നാല് പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ചു. അന്‍സാര്‍, ബിലാല്‍, റിയാസ്, സഹീര്‍ എന്നിവര്‍ക്കാണ്…
ബെംഗളൂരു: വിൽസൺ ഗാർഡനിലെ സിലിണ്ടർ സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. കസ്തൂരമ്മ (28), മകൾ കായല (8)…
ന്യൂഡൽഹി: ഇന്ത്യൻ നേവിയില്‍ തൊഴില്‍ അവസരം. ട്രേഡ്സ്മാൻ സ്കില്‍ഡ് (ഗ്രൂപ്പ് സി, നോണ്‍ ഗസറ്റഡ്, ഇൻഡസ്ട്രിയല്‍) തസ്തികകളിലേക്കാണ് നിലവില്‍ അവസരം.…
ബെംഗളൂരു: കേരളത്തിന്റെ സമകാലിക യശസ്സിന് അടിത്തറ പാകിയ പോരാട്ടങ്ങളിൽ നിർണ്ണായക പങ്കുവഹിച്ച നേതാവായിരുന്നു വിഎസ് എന്നും അധിനിവേശശക്തികൾക്കെതിരായ പ്രതിരോധത്തിന്റെ ആൾരൂപമായി…
കൊച്ചി: ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണത്തിന് കേസെടുത്തു. ജിംനേഷ്യത്തില്‍ കയറി മോഷണം നടത്തിയതിനാണ് കേസ്. വിലപ്പെട്ട രേഖകളും പതിനായിരം…
തിരുവനന്തപുരം: മൂന്ന് ദിവസത്ത ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റം. ഗ്രാമിന് 35 രൂപ കുറഞ്ഞ് 9,235 രൂപ എന്ന…