കൊച്ചി: അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യം തള്ളി താര സംഘടന അമ്മ. സമര തീരുമാനം അംഗീകരിക്കാനാവില്ല, ചലച്ചിത്ര താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നതും നിര്‍മിക്കുന്നതുമായ വിഷയത്തില്‍ ഇടപെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംഘടന അറിയിച്ചു.
പ്രതിഫല വിഷയത്തില്‍ സമവായ ചർച്ചയ്ക്ക് തയാറാണെന്ന് അമ്മ സംഘടന വ്യക്തമാക്കി. മോഹൻലാല്‍, സുരേഷ് ഗോപി, മഞ്ജു പിള്ള, ബേസില്‍ ജോസഫ്, അന്‍സിബ, ടൊവിനോ തോമസ്, സായ് കുമാര്‍, വിജയരാഘവന്‍ തുടങ്ങിയ താരങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി കൊച്ചിയിലെ അമ്മയുടെ ഓഫീസിലെത്തിയിരുന്നു.
പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയം വലിയ ചർച്ചയായ സാഹചര്യത്തിലാണ് അടിയന്തര യോഗം. അതേസമയം, തിങ്കളാഴ്ച ഉച്ചക്ക് ശേഷം നിര്‍മാതാക്കളുടെ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരും. അമ്മ യോഗത്തിലെ തീരുമാനത്തിന്‍റെ പശ്ചാത്തലത്തില്‍ സംഘടനയുടെ തീരുമാനം എന്താണെന്നത് നിർണായകമാവും.
എതിർത്തും അനുകൂലിച്ചും വിവിധ സിനിമാ സംഘടനകള്‍ രംഗത്ത് എത്തിയതോടെ സമരപ്രഖ്യാപനം വിവാദമായിരുന്നു. എന്നാല്‍, യോഗത്തില്‍ പങ്കെടുക്കുന്നതിനായി ആന്റണി പെരുമ്പാവൂര്‍ എത്തില്ലായെന്നാണ് വിവരം. നിര്‍മാതാവ് സുരേഷ് കുമാര്‍ യോഗത്തില്‍ പങ്കെടുക്കും.
TAGS : AMMA
SUMMARY : AMMA organization does not support the film strike
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു. ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കാത്തതിലും സർക്കാർ…
മലപ്പുറം: പായസ ചെമ്പിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. മലപ്പുറം ചേളാരി സ്വദേശി അയ്യപ്പൻ (55) ആണ്…
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബുധനാഴ്ച നടത്താനിരുന്ന സിനിമാ സമരം പിൻവലിച്ചു. മന്ത്രി സജി ചെറിയാനുമായി സിനിമ സംഘടനകൾ നടത്തിയ…
ബെംഗളൂരു: ഓഫിസില്‍ ഔദ്യോഗിക യൂണിഫോമില്‍ യുവതികളുമായി അശ്ലീലമായി ഇടപഴകുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ കർണാടക ഡിജിപി ഡോ കെ രാമചന്ദ്ര…
കൊച്ചി: കേരളത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ ഏജന്‍റുമാർ മുഖേന മൈസൂരുവിൽ നിന്നും ലൈസൻസ് തരപ്പെടുത്തുന്ന സംഘം വടക്കൻ കേരളത്തിൽ സജീവം.സംസ്ഥാനത്ത്…
അബഹ: സൗദിയിലെ അബഹക്ക് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവാവും കർണാടക സ്വദേശിയും മരിച്ചു. കാസറഗോഡ് വലിയപറമ്പ സ്വദേശി എ.ജി.…