Categories: KERALATOP NEWS

അമീബിക്ക് മസ്തിഷ്ക ജ്വരം; ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിൽസയിൽ

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിൽസയിൽ. തിക്കോടി സ്വദേശിയായ പതിനാലുകാരനാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രോഗലക്ഷണങ്ങളോടെ പുതിയതായി ചികിൽസ തേടിയത്. ഇതോടെ രോഗ ലക്ഷണങ്ങളോടെ ചികിൽസയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം രണ്ട് ആയി.

പയ്യോളി നഗരസഭയിലുള്ള കാട്ടും കുളത്തിൽ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. കുളത്തിലെ വെള്ളം പരിശോധനക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച എട്ട് വയസുകാരൻ കുളിച്ച ഫറോക്ക് കോളജിന് സമീപത്തെ അച്ചൻകുളത്തിൽ കുളിച്ച വിദ്യാർഥിക്കും ഇന്നലെ പുതുതായി ലക്ഷണങ്ങൾ കണ്ടു തുടങ്ങി. രണ്ട് കുട്ടികളുടെയും സ്രവം പരിശോധനക്കയച്ചിട്ടുണ്ട്.

അതേസമയം അമീബിക്ക് മസ്‌തിഷ്ത ജ്വരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അവബോധം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. അതിനാല്‍ ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്
കെട്ടിക്കിടക്കുന്ന ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധമുള്ള ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഈ അപൂര്‍വ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവാണ്. ലോകത്ത് ഇത്തരം വെള്ളവുമായി സമ്പര്‍ക്കത്തില്‍ വന്ന 10 ലക്ഷത്തോളം പേരില്‍ 2.6 പേരില്‍ മാത്രമാണ് ഈ രോഗം വരുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.

ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ മൂക്കിലെ നേര്‍ത്ത സുഷിരങ്ങള്‍ വഴി ബാധിക്കുന്നു. മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും എന്‍സെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.
<BR>
TAGS : AMEOBIC ENCEPHALITIS | KERALA
SUMMARY : Amoebic encephalitis. One more child with symptoms is under treatment

 

Savre Digital

Recent Posts

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

തിരുവനന്തപുരം: ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സൂചന പണിമുടക്കും 22 മുതൽ…

4 hours ago

ചീഫ് സെക്രട്ടറിയെക്കുറിച്ച് ദ്വയാർഥ പ്രയോഗം ; ബിജെപി എംഎൽസിക്കെതിരെ കേസ്

ബെംഗളൂരു: കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷിനെക്കുറിച്ച് ദ്വയാർഥ പ്രയോഗം നടത്തിയ ബിജെപി എംഎൽസി എൻ. രവികുമാറിനെതിരെ വിധാൻ സൗധ…

4 hours ago

അപ്പാർട്മെന്റിലെ മഴക്കുഴിയിലെ അസ്ഥികൂടം ; കൊലപാതകമല്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്

ബെംഗളൂരു: ബേഗൂറിലെ അപ്പാർട്മെന്റിലെ മഴവെള്ളക്കുഴിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകമല്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്. ലക്ഷ്മി ലേഔട്ടിലെ അപ്പാർട്മെന്റിൽ ജൂൺ 16നാണ്…

5 hours ago

ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ…

5 hours ago

നോര്‍ക്ക റൂട്ട്‌സ് പ്രചരണ മാസാചരണം

ബെംഗളൂരു: കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് ലോകത്തെമ്പാടുമുള്ള പ്രവാസി കേരളീയര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ ഐഡി കാര്‍ഡുകളുടെ സേവനങ്ങള്‍ സംബന്ധിച്ച…

5 hours ago

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം ഈസ്റ്റ്‌ സോൺ വനിതാ വിഭാഗം വിജനാപുര ലയൺസ് ക്ളബ്ബ്, ഫാർമ കമ്പനിയായ അബോട്ട് എന്നിവരുമായി സഹകരിച്ച്…

6 hours ago