പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും നിർമാണ രീതികൊണ്ടും രാജ്യാന്തര തലത്തിൽ പ്രശംസ നേടുകയും ബോക്സോഫീസ് കളക്ഷനിൽ പുത്തൻ റെക്കോർഡുകൾ സ്വന്തമാക്കുകയും ചെയ്ത് മുന്നേറുന്നതിനിടയിൽ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് മലയാള സിനിമ. ലോകത്ത് ഈ വർഷം പുറത്തിറങ്ങിയ മികച്ച 25 ചിത്രങ്ങളിൽ 5 എണ്ണം നമ്മുടെ സ്വന്തം മലയാളത്തിൽ നിന്നാണ്. സിനിമകൾക്ക് റേറ്റിങ് നൽകാനും ട്രാക്ക് ചെയ്യാനും ഉപയോഗിക്കുന്ന ഗ്ലോബൽ സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റായ ലെറ്റർബോക്സ്ഡിന്റെ ഈ വർഷത്തെ മികച്ച 25 ചിത്രങ്ങളുടെ പട്ടികയിലാണ് അഞ്ച് മലയാള ചിത്രങ്ങള്‍ ഇടം പിടിച്ചത്.
മികച്ച റേറ്റിങ് ലഭിച്ച ചിത്രങ്ങളുടെ പട്ടികയാണ് ലെറ്റർബോക്സ്ഡ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഏഴ് ഇന്ത്യൻ ചിത്രങ്ങളാണ് പട്ടികയിലുള്ളത്. അതിൽ അഞ്ചും മലയാള ചിത്രങ്ങളാണ്. മലയാളത്തിൽ നിന്ന് മഞ്ഞുമ്മൽ ബോയ്സ്, ആട്ടം, ഭ്രമയുഗം, ആവേശം, പ്രേമലു എന്നീ ചിത്രങ്ങളാണ് ഇടം പിടിച്ചത്.
കിരൺ റാവു സംവിധാനം ചെയ്ത ‘ലാപതാ ലേഡീസാ’ണ് പട്ടികയിൽ മുന്നിലുള്ള ഇന്ത്യൻ ചിത്രം. ലിസ്റ്റിൽ അഞ്ചാം സ്ഥാനത്താണ് ലാപതാ ലേഡീസ്. ആഗോളതലത്തിൽ 250 കോടിയിലേറെ സ്വന്തമാക്കിയ ‘മഞ്ഞുമ്മൽ ബോയ്സ്’ ഏഴാം സ്ഥാനത്തും ‘ആട്ടം’ പത്താം സ്ഥാനത്തും ‘ഭ്രമയുഗം’ 15ാം സ്ഥാനത്തുമാണ്. ‘ആവേശം’, ‘പ്രേമലു’ എന്നീ ചിത്രങ്ങളാണ് 16, 25 സ്ഥാനങ്ങളിൽ.
ലെറ്റർബോക്‌സ്ഡ് റേറ്റിംഗിൽ എല്ലാ രാജ്യത്തും തിയേറ്ററിൽ റീലീസ് ചെയ്യപ്പെട്ട സിനിമയും ഒടിടിയിലൂടെ സ്ട്രീം ചെയ്യപ്പെട്ട സിനിമകളും പരിഗണിച്ചാണ് ലിസ്റ്റ് തയാറാക്കുന്നത്. 2000 റേറ്റിങ് എങ്കിലുമുണ്ടെങ്കിലേ ലിസ്റ്റിൽ എത്താൻ സാധിക്കുകയുള്ളു. ഗായകൻ അമർ സിങ് ചംകീലയുടെ ജീവിതത്തെ ആസ്പദമാക്കി ഇംത്യാസ് അലി ഒരുക്കിയ ‘ചംകീല’യാണ് 20ാം സ്ഥാനത്തുള്ള മറ്റൊരു ഇന്ത്യൻ ചിത്രം. ഡെനിസ് വില്ലെന്യൂ സംവിധാനം ചെയ്ത ‘ഡ്യൂൺ പാർട് 2’ ആണ് ലിസ്റ്റിൽ ഒന്നാമത്. അമേരിക്കൻ കോമഡി ചിത്രം ‘ഹൺഡ്രഡ്സ് ഓഫ് ബീവേഴ്സ്’ രണ്ടാമതും തായ് ചിത്രം ‘ഹൗ ടു മേക്ക് മില്യൺസ് ബിഫോർ ഗ്രാൻമാ ഡൈസ്’ മൂന്നാമതുമെത്തി.
അമേരിക്കൻ റൊമാൻ്റിക് സ്‌പോർട്‌സ് ഡ്രാമയായ ‘ചാലഞ്ചേഴ്സാ’ണ് നാലാമത്. ഇന്‍സൈഡ് ഔട്ട് 2, അള്‍ട്രാമാന്‍ റൈസിങ് എന്നീ ആനിമേഷന്‍ ചിത്രങ്ങളും യഥാക്രമം 18, 23 എന്നീ സ്ഥാനങ്ങളിലെത്തി.
<br>
TAGS ; LETTERBOXD | CINEMA | AAVESHAM | PREMALU | MANJUMMEL BOYS
SUMMARY : Among the top 25 films in the world, five are Malayalam films
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…