LATEST NEWS

വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന 11 വയസ്സുകാരി മരിച്ചു

പത്തനംതിട്ട: വീട്ടിലെ വളർത്തു പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. പന്തളം കടക്കാട് അഷ്റഫ് റാവുത്തർ- സജിന ദമ്പതികളുടെ മകൾ ഹന്നാ ഫാത്വിമ (11) ആണ് മരിച്ചത്. ഈ മാസം രണ്ടിനാണ് പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തിങ്കളാഴ്ച രണ്ടാം ഡോസ് പേ വിഷപ്രതിരോധ വാക്സീൻ എടുത്തതിന് പിന്നാലെ ആരോഗ്യനില മോശമായി. അതേസമയം പേ വിഷബാധയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. മരണ കാരണം കണ്ടെത്താൻ പെൺകുട്ടിയുടെ സ്രവ സാമ്പിളുകൾ ആരോഗ്യ വകുപ്പ് പരിശോധനക്കയച്ചു.
SUMMARY: An 11-year-old girl who was being treated for a pet cat bite died.

NEWS DESK

Recent Posts

കീമില്‍ സര്‍ക്കാര്‍ അപ്പീലിനില്ല, പഴയ ഫോർമുല അനുസരിച്ച് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനില്ലെന്ന് സര്‍ക്കാര്‍. പഴയ ഫോര്‍മുല പ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ്…

3 hours ago

മുണ്ടക്കൈ -ചൂരല്‍മല ദുരന്തം: കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: മുണ്ടക്കൈ -ചൂരല്‍മല ദുരന്തത്തില്‍ കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ. പ്രകൃതി ദുരന്തമുണ്ടായ ഹിമാചൽ, ഉത്തരാഖണ്ഡ്, അസം,…

3 hours ago

സ്ത്രീ വേഷത്തിൽ സർക്കാർ ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടിയെടുക്കാൻ ശ്രമം

ബെംഗളൂരു: സ്ത്രീ വേഷം ധരിച്ചെത്തി റായ്ച്ചൂരിൽ സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിൽ നിന്നു നവജാതശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ചയാൾ പിടിയിൽ. വ്യാഴാഴ്ച…

4 hours ago

മൈസൂരു മൃഗശാല പ്രവേശന ടിക്കറ്റ് നിരക്ക് 20% വർധിക്കും

ബെംഗളൂരു: മൈസൂരു മൃഗശാലയിലെ പ്രവേശന ടിക്കറ്റ് നിരക്ക് 20% വർധിക്കും. ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുളള ഭരണസമിതി തീരുമാനം വനം മന്ത്രി…

4 hours ago

പുതുച്ചേരി–മംഗളൂരു സെൻട്രൽ എക്സ്പ്രസ് ട്രെയിനുകളിൽ ഇനിമുതല്‍ എൽ.എച്ച്.ബി കോച്ചുകൾ

ബെംഗളൂരു: പുതുച്ചേരി – മംഗളൂരു സെൻട്രൽ – പുതിച്ചേരി എക്സ്പ്രസ് ട്രെയിന്‍ പരമ്പരാഗത കോച്ചുകൾക്ക് പകരം എൽ.എച്ച്.ബി (ലിങ്ക്-ഹോഫ്മാൻ-ബുഷ്) കോച്ചുകളിലേക്ക്…

4 hours ago

കോയമ്പത്തൂർ സ്ഫോടനക്കേസിലെ മുഖ്യപ്രതി ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: കോയമ്പത്തൂർ സ്ഫോടനക്കേസിലെ മുഖ്യപ്രതി ടെയ്‌ലര്‍ രാജ(48) ബെംഗളൂരുവിൽ അറസ്റ്റിലായി. കോയമ്പത്തൂർ സിറ്റി പോലീസും ഭീകരവാദ വിരുദ്ധ സ്ക്വാഡും ചേർന്നാണ്…

4 hours ago