BENGALURU UPDATES

ബെംഗളൂരുവില്‍ എൽപിജി സിലിണ്ടർ ചോർന്നതിനെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ വയോധിക മരിച്ചു; നാല് പേര്‍ക്ക് പരുക്ക്

ബെംഗളൂരു: കെആർ പുരം ത്രിവേണി നഗറിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധിക മരിച്ചു. ശേഖര്‍ എന്നയാള്‍ താമസിക്കുന്ന വാടക വീട്ടിലാണ് സംഭവം. നാല് പേർക്ക് പരുക്കേറ്റു. ശേഖറിന്റെ അമ്മ അക്കയമ്മ (80) യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 7 മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. മകൾ ചന്ദന (22) ഗ്യാസ് സ്റ്റൗ ഓണാക്കിയപ്പോഴാണ് സംഭവം. സ്ഫോടനത്തിന്റെ ശക്തിയില്‍ വീടിന്റെ മേൽക്കൂര തകർന്നുവീണാണ് മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അക്കയമ്മ മരിച്ചത്. ചന്ദനയെ 70 ശതമാനത്തോളം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. ശേഖറും മകൻ കിരൺ കുമാറും (25) പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അയൽവാസിയായ കാഞ്ചനയ്ക്കും (55) പരുക്കേറ്റു.

ഒരു വർഷം മുമ്പ് കെട്ടിട ഉടമ രമേശ് ശേഖറിനും കുടുംബത്തിനും വാടകയ്ക്ക് നൽകിയ ഒറ്റനില വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. 2017 ൽ ഭാര്യയെ നഷ്ടപ്പെട്ട ശേഖർ അമ്മയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം ഈ വീട്ടിലാണ് താമസിച്ചിരുന്നത്. പുലർച്ചെ 5 മണിയോടെ വാതക ചോർച്ചയുടെ മണം അനുഭവപ്പെട്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അത് കാര്യമാക്കിയില്ലെന്ന് ശേഖർ പോലീസിനോട് പറഞ്ഞു.

സ്ഫോടനത്തിന്റെ ആഘാതത്തില്‍ വീട് ഭാഗികമായി തകർന്നു, സമീപത്തുള്ള മറ്റ് മൂന്ന് വീടുകൾക്കും വിള്ളലേറ്റു. കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെയും കെആർ പുരം എംഎൽഎ ബൈരതി ബസവരാജും അപകടസ്ഥലം സന്ദർശിച്ചു. പ്രാഥമിക അന്വേഷണത്തിൽ സിലിണ്ടർ സ്ഫോടനമാണെന്നാണ് സൂചനയെങ്കിലും ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ (എഫ്എസ്എൽ) നിന്നുള്ള വിശദമായ റിപ്പോർട്ടിനായി  കാത്തിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. 

SUMMARY: An elderly person died in an explosion due to a leaking LPG cylinder in Bengaluru; Four people were injured

 

NEWS DESK

Recent Posts

അമേരിക്കയില്‍ വാരാന്ത്യ പാര്‍ട്ടിക്കിടെ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് ഗുരുതര പരുക്ക്

വാഷിംഗ്ടണ്‍: അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ വാരാന്ത്യ പാര്‍ട്ടിക്കിടെ വെടിവെപ്പ്. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മാക്സ്റ്റണിലാണ് അക്രമം അരങ്ങേറിയത്. 13 പേര്‍ക്കാണ്…

1 hour ago

സ​വ​ര്‍​ക്ക​റെ​യും ഹെ​ഡ്‌​ഗേ​വ​റെ​യും കുറിച്ച് കേ​ര​ള​ത്തി​ല്‍ പ​ഠി​പ്പി​ക്കി​ല്ലെന്ന് മ​ന്ത്രി വി.​ ശി​വ​ന്‍​കു​ട്ടി

തിരുവനന്തപുരം: പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ടെന്നും കേരളത്തിന് സ്വന്തവും ശക്തവുമായ പാഠ്യപദ്ധതിയും…

3 hours ago

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരു ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണംകണ്ടെടുത്തതായി സൂചന

ബെംഗളൂരു: ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരു ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണംകണ്ടെടുത്തതായി സൂചന. ബെംഗളൂരു…

4 hours ago

മൈസൂരുവിൽ കുളിമുറിയിലെ ഗീസറിൽ നിന്ന് ചോർന്ന ഗ്യാസ് ശ്വസിച്ച് സഹോദരിമാർ മരിച്ചു

ബെംഗളൂരു: മൈസൂരുവിൽ ഗീസറിൽ നിന്നുള്ള എൽപിജി ചോർച്ചയെ തുടർന്ന് രണ്ട് സഹോദരിമാർ മരിച്ചു. പെരിയപട്ടണ ബെട്ടദപുര ജോണിഗേരി സ്ട്രീറ്റിലെ അൽത്താഫ്…

4 hours ago

ബോളിവുഡ് നടൻ സതിഷ് ഷാ അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടൻ സതീഷ് ഷാ അന്തരിച്ചു. 74 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ‍്യസ്ഥിതി…

4 hours ago

നോർക്ക കാർഡുകൾക്കായി സമാഹരിച്ച അപേക്ഷകൾ കൈമാറി

ബെംഗളൂരു: പ്രോഗ്രസ്സീവ് ആർട്ട്സ് ആൻ്റ് കൾച്ചറൽ അസോസിയേഷൻ യലഹങ്ക സമാഹരിച്ച നോർക്ക ഐ.ഡി കാർഡ്-നോർക്ക കെയർ ഇന്‍ഷുറന്‍സ് കാർഡുകൾക്കുള്ള ആദ്യ…

4 hours ago