ന്യൂഡൽഹി: കേരള കോൺഗ്രസ് (എം) മുന്നണി വിടുന്നുവെന്ന വാർത്തകൾ തള്ളി ജോസ് കെ.മാണി എം.പി. പുറത്തുവരുന്ന വാർത്തകൾ വ്യാജമാണെന്നും കേരള കോൺഗ്രസ് മാണി വിഭാഗം എൽ.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണെന്നും ജോസ് കെ.മാണി വ്യക്തമാക്കി. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ആരുമായും നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
കേരള കോൺഗ്രസ് ആരുമായും ചർച്ച നടത്തിയിട്ടില്ല. എൽ.ഡി.എഫിനൊപ്പം തന്നെ ഉറച്ചുനിൽക്കും. മുന്നണി വിടുമെന്ന വാർത്ത അന്തരീക്ഷത്തിൽ നിന്ന് സൃഷ്ടിച്ചെടുത്തതാണ്. അങ്ങനെ ആർക്കെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ അടുപ്പിൽ വെച്ച വെള്ളം വാങ്ങിവെച്ചോളൂവെന്നും ജോസ് കെ.മാണി തുറന്നടിച്ചു. യു.ഡി.എഫിനെ സഹായിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് വാർത്തകൾക്ക് പിന്നിലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
പാലാ, കടുത്തുരുത്തി നിയമസഭ സീറ്റുകൾ സംബന്ധിച്ച് ധാരണയായാൽ കേരള കോൺഗ്രസ് മാണിവിഭാഗം യു.ഡു.എഫിലേക്ക് വരുമെന്നായിരുന്നു വാർത്തകൾ. എന്നാല്‍ ഇതിനെയെല്ലാം തള്ളുകയാണ് ജോസ് കെ മാണി.
<BR>
TAGS : JOSE K MANI | KERALA CONGRESS
SUMMARY : An integral part of the left front; Jose K. Mani reacting to the news of leaving the Kerala Congress M.
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഒക്ടോബർ 26 ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ…
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചു. ടെക്നോപാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാരിയായ യുവതിയെയാണ് ഹോസ്റ്റല്‍ മുറിയില്‍…
ഡല്‍ഹി: മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ 3 ഇന്ത്യക്കാർ മരിച്ചു. മലയാളിയടക്കം 5 പേരെ കാണാതായി. രണ്ട് പേരുടെ നില…
കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. ആലുവ ചെങ്ങമനാട് ദേശം സ്വദേശിയായ പതിനാല് വയസുകാരനെയാണ് കണ്ടെത്തിയത്. വിദ്യാധിരാജ വിദ്യാഭവനിലെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവറ അമ്ബലം സ്വദേശിയായ വയോധികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.…
കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹനം നടന്‍ ദുല്‍ഖര്‍ സല്‍മാന് വിട്ടു നല്‍കി. ദുല്‍ഖറിന്റെ അപേക്ഷ പരിഗണിച്ച്…