തിരുവനന്തപുരം: സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആനന്ദിന് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്. സ്ഥാനാർഥി പട്ടികയിൽ ഈ പേര് ഉണ്ടായിരുന്നില്ല. ആനന്ദിന്റെ മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ചു കൊണ്ടും പാര്‍ട്ടിയുടെ വിശദീകരണം മുന്നോട്ടുവച്ചും നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു കാലത്തും ആനന്ദ് പാർട്ടിയിൽ പ്രവർത്തിച്ചിട്ടില്ല. ഉദ്ദവ് താക്കറയുടെ ശിവസേനയിലാണ് ആനന്ദിന് അംഗത്വമുള്ളത്. അങ്ങനെയൊരു യുവാവിന്റെ മരണം ബിജെപിക്ക് എതിരായ കുപ്രചരണത്തിന് ഉപയോഗിക്കുകയാണ്. ഇതിൽ സമഗ്രമായ അന്വേഷണം നടത്തണം. തിരുവനന്തപുരത്ത് ബിജെപിക്ക് മേൽക്കൈ ലഭിച്ചിട്ടുണ്ട്. ഏറ്റവും ഉത്തമമായ സ്ഥാനാർഥി പട്ടികയാണ് പുറത്തിറക്കിയതെന്നും എസ്.സുരേഷ് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി തനിക്ക് സീറ്റ് നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുകയാണെന്ന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വാട്‌സാപ്പില്‍ സന്ദേശമയച്ച ശേഷമായിരുന്നു ആനന്ദ് ജീവനൊടുക്കിയത്. മണ്ണ് മാഫിയക്കാരനെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയതെന്നും സന്ദേശത്തില്‍ അറിയിച്ചിരുന്നു.
SUMMARY: Anand K Thampi is not a BJP worker; party leadership clarifies
കണ്ണൂർ: കണ്ണൂർ ഏറ്റുകുടുക്കയിൽ ബി.എൽ.ഒ ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് ബി.എൽ.ഒയും കുന്നരു എ.യു.പി സ്കൂളിലെ പ്യൂണുമായ അനീഷ്…
റായ്‌പൂർ: ഛത്തീസ്ഗഡിലെ സുഖ്‌മ ജില്ലയില്‍ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഇന്നുരാവിലെ ചിന്താഗുഫ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭെജ്ജിയിലെ വനപ്രദേശത്താണ് വെടിവയ്പ്പ്…
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹിയിൽ നടന്ന സ്ഫോടനത്തിൽ ഉപയോഗിച്ചത് ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് (TATP) അഥവ മദർ ഓഫ് സാത്താൻ എന്ന…
ലക്‌നോ: യുപിയിലെ സോൻഭദ്ര ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ ക്വാറി ദുരന്തത്തിൽ ഒരാൾ മരിച്ചു. ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് അപകടം…
ബെംഗളൂരു: മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. ചിക്കമഗളൂരുവിലെ സ്വകാര്യ കോളേജില്‍ എൻജിനിയറിങ് വിദ്യാർഥിയായ വരുൺ…
പാലക്കാട്: കൽപാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള ദേവരഥ സംഗമം ഇന്ന് നടക്കും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമി,…