കൊല്ലം അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ മുന്‍ സൈനികരായ പ്രതികള്‍ 18 വര്‍ഷത്തിന് ശേഷം പിടിയില്‍. പുതുച്ചേരിയില്‍ നിന്നാണ് രണ്ട് പ്രതികളെയും സിബിഐ പിടികൂടിയത്. അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണുര്‍ സ്വദേശി രാജേഷ് എന്നിവരാണ് പ്രതികള്‍.
ഇവരെ കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലെത്തിച്ച ശേഷം റിമാന്‍ഡ് ചെയ്തു. 2006 ഫെബ്രുവരിയിലാണ് കൊല്ലം അഞ്ചല്‍ സ്വദേശിയും അവിവാഹിതയുമായ രഞ്ജിനിയേയും അവരുടെ ഇരട്ടക്കുട്ടികളായ പെണ്‍കുട്ടികളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദിബില്‍കുമാറിനും രാജേഷിനും കൊലപാതകത്തില്‍ പങ്കുള്ള കാര്യം വ്യക്തമായത്.
യുവതിയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയ പ്രതികള്‍ വിദേശത്തേക്ക് കടന്നു എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞുങ്ങളുടെ പിതൃത്വം ദിബില്‍കുമാർ ഏറ്റെടുക്കണമെന്ന് യുവതി ആവശ്യമുന്നയിച്ചപ്പോഴാണ് അമ്മയെയും കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത്.
ദിബിലും രാജേഷും പോണ്ടിച്ചേരിയില്‍ കുടുംബജീവിതം നയിച്ചുവരുന്നു എന്ന രഹസ്യവിവരത്തെത്തുടർന്ന് സി.ബി.ഐ അന്വേഷണം ഊർജിതമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പതിനെട്ട് വർഷക്കാലം പോണ്ടിച്ചേരിയില്‍ മറ്റൊരു പേരിലും വിലാസത്തിലും ആധാർ കാർഡിലുമാണ് പ്രതികള്‍ ഇത്രയും കാലം ജീവിച്ചതെന്ന് സി.ബി.ഐ പറഞ്ഞു.
പോണ്ടിച്ചേരിയിലുള്ള രണ്ട് അധ്യാപികമാരെ വിവാഹം കഴിച്ച് കുട്ടികളുമായി അവിടെത്തന്നെ താമസിക്കുകയായിരുന്നു. ഇരുവർക്കുമായി രാജ്യത്തിനകത്തും പുറത്തും അന്വേഷണം വ്യാപിച്ചിരുന്നെങ്കിലും പിടികൂടാൻ സാധിച്ചില്ല. പിടികൂടാൻ സഹായിക്കുന്നവർക്ക് 50000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
TAGS : LATEST NEWS
SUMMARY : Anchal murder case of woman and twins; Accused arrested after 19 years
ബെംഗളൂരു: കര്‍ണാടകയുടെ തീരദേശ മലയോര ജില്ലകളില്‍ കനത്ത നാശം വിതച്ച് മഴ. ബുധനാഴ്ച രാവിലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്…
പാലക്കാട്: മൂന്നുപേർക്ക് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിയന്ത്രണങ്ങള്‍ ശക്തമാക്കി. മണ്ണാർക്കാട് താലൂക്കില്‍ മാസ്‌ക്ക് നിർബന്ധമാക്കി. കണ്ടെയ്‌മെന്റ്…
ബെംഗളൂരു: കോലാർ-ചിക്കബള്ളാപുര ജില്ലാ സഹകരണ പാൽ ഉൽപ്പാദക യൂണിയന്‍ റിക്രൂട്ട്മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് മാലൂർ കോൺഗ്രസ് എംഎൽഎ കെ.വൈ. നഞ്ചേഗൗഡയുടെ…
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ്…
വാഷിങ്ടൺ: പഹൽഗാം ഭീകരാക്രമണം ആസൂത്രണം ചെയ്ത ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടി.ആർ.എഫ്) ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. യു.എസ് സ്റ്റേറ്റ്…
ബെംഗളൂരു: ദ്രാവിഡഭാഷാ വിവർത്തക അസോസിയേഷൻ വിവർത്തന പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. മലയാളം, തെലുഗു, തമിഴ്, തുളു ഭാഷകളിൽനിന്ന് കന്നഡയിലേക്ക് വിവർത്തനം…