ബെംഗളൂരു: നക്‌സൽ വിരുദ്ധ സേനയുമായുള്ള (എഎൻഎഫ്) ഏറ്റുമുട്ടലിൽ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. ചിക്കമഗളുരു, ഉഡുപ്പി ജില്ലകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ മുണ്ടഗരു ലത, ജയണ്ണ എന്നിവരായിരുന്നു രക്ഷപ്പെട്ടത്. സംഭവത്തിൽ മാവോ നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടിരുന്നു.
ഉഡുപ്പി ജില്ലയിൽ നിന്ന് രക്ഷപ്പെട്ട നക്‌സലുകൾ ചിക്കമഗളൂരു വനത്തിലേക്ക് കടന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും കലശ, ശൃംഗേരി, കൊപ്പ എന്നിവിടങ്ങളിലെ നാല് ക്യാമ്പുകളിലും പട്രോളിംഗ് വർധിപ്പിക്കുമെന്നും എഎൻഎഫ് പറഞ്ഞു.
വനമേഖലയിൽ നിന്ന് നഗരത്തിലേക്കുള്ള എല്ലാ റോഡുകളിലും ജില്ലാ പോലീസും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഉഡുപ്പി, ചിക്കമഗളൂരു, ശിവമോഗ, ദക്ഷിണ കന്നഡ ജില്ലകളിലാണ് നക്സൽ പ്രവർത്തനങ്ങൾ നടക്കുന്നതായി സൂചനകൾ ലഭിച്ചിട്ടുള്ളത്.
TAGS: KARNATAKA | NAXALITE
SUMMARY: ANF intensifies combing ops in Karnataka district for other Naxals
കൊച്ചി: നാവിഗേഷന്‍ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഓഡിയോ പ്രവര്‍ത്തനക്ഷമമാക്കുന്നത് യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. സ്‌ക്രീനില്‍ നോക്കാതെ തന്നെ വരാനിരിക്കുന്ന വളവുകള്‍,…
ബെംഗളൂരു: ആശുപത്രികളില്‍ നിന്നും നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെ ബെല്ലാരി പോലീസ് പിടികൂടി. ഷമീമ, ഭർത്താവ് ഇസ്മായിൽ, ഇവരുടെ സഹായി…
പാലക്കാട്: പോക്‌സോ കേസിൽ ടാറ്റൂ ആർട്ടിസ്റ്റ് പിടിയിൽ. പതിനാലുകാരിയുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കൊല്ലം സ്വദേശി ബിപിൻ പാലക്കാട് ടൗൺ…
റായ്പൂർ: ഛത്തീസ്‌ഗഡിൽ ക്രൈസ്തവ വിഭാഗത്തിനു നേരെ വീണ്ടും ആക്രമണം. ദുർഗ് ജയിലിനു സമീപം കഴിഞ്ഞ 30 വർഷമായി പ്രവർത്തിച്ചുവരുന്ന ആരാധനാലയത്തിന് നേരെയാണ്…
അസമിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി. ആളപായമോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല. ഗുവാഹത്തിയിൽ…
കൊച്ചി: നടനും സംവിധായകനുമായ ബേസില്‍ ജോസഫ് സിനിമ നിർമാണ രംഗത്തേക്ക്. 'ബേസില്‍ ജോസഫ് എന്റർടൈൻമെന്റ്' എന്നാണ് നിർമാണ കമ്പനിയുടെ പേര്.…