Categories: KARNATAKATOP NEWS

കുട്ടികൾക്ക് വിളമ്പിയ മുട്ട ഫോട്ടോ എടുത്ത ശേഷം തിരിച്ചെടുത്തു; രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

ബെംഗളൂരു: അങ്കണവാടിയിൽ കുട്ടികൾക്ക് കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനൊപ്പം നൽകിയ മുട്ട, ഫോട്ടോയും വീഡിയോയും പകർത്തിയശേഷം തിരിച്ചെടുത്ത് ജീവനക്കാർ. കോപ്പാൾ ജില്ലയിലാണ് സംഭവം. കുട്ടികളുടെ പ്ലേറ്റില്‍ മുട്ടകള്‍ വിളമ്പിയ ശേഷം ജീവനക്കാർ തന്നെ തിരിച്ചെടുക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ  സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ലക്ഷ്മി, ഷൈനസ ബീഗം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അങ്കണവാടികളിലെ കുട്ടികള്‍ക്ക് മുട്ടകള്‍ വിളമ്പുകയും പിന്നീട് അത് പ്ലേറ്റില്‍ നിന്ന് തിരിച്ചെടുക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. ഭക്ഷണം കിട്ടുന്നതിനിടെ കുട്ടികള്‍ കൈകൂപ്പി പ്രാര്‍ഥിക്കുന്നതും വീഡിയോയില്‍ കാണാൻ സാധിച്ചതായി ബ്ലോക്ക്‌ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ പറഞ്ഞു.

അങ്കണവാടിയിലെ കുട്ടികള്‍ക്ക് മുട്ടനല്‍കുന്നത് കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാൽ എല്ലാ കുട്ടികൾക്കും സർക്കാർ ആനുകൂല്യം ലഭിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങളെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ അന്വേഷണത്തിനു ഉത്തരവിടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വനിത-ശിശുക്ഷേമ വകുപ്പ് കൊപ്പാളിലെ അങ്കണവാടി ജീവനക്കാർക്കായി പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ചു.

 

TAGS: KARNATAKA | SCHOOL MEALS
SUMMARY: Anganwadi workers serve eggs to children, take them back after photo

Savre Digital

Recent Posts

മില്‍മ പാലിന് വില കൂട്ടില്ല

തിരുവനന്തപുരം: മില്‍മ പാലിന് വില കൂട്ടില്ല. ജിഎസ്ടി കുറക്കുന്ന ഘട്ടത്തില്‍ പാലിന് വില കൂട്ടുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചെയർമാൻ കെ.എസ്…

20 minutes ago

പാലിയേക്കര ടോള്‍ മരവിപ്പിച്ച സംഭവം; ഉത്തരവ് നാളെ വരെ നീട്ടി ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് പാലിയേക്കരയിലെ ടോള്‍ പിരിവ് മരവിപ്പിച്ച നടപടി നാളെവരെ നീട്ടി ഹൈക്കോടതി.…

58 minutes ago

സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; ഡ്രൈവര്‍ അടക്കം 24 പേര്‍ക്ക് പരുക്കേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം-കൊല്ലം അതിര്‍ത്തിയിലെ നിലമേല്‍ വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവര്‍ അടക്കം 24 പേര്‍ക്ക് പരുക്കേറ്റു. കിളിമാനൂര്‍…

2 hours ago

റോഡിന് കുറുകെ ചാടിയ മാനിടിച്ച്‌ ബൈക്ക് യാത്രികാരൻ മരിച്ചു

മംഗളൂരു: മംഗളൂരുവില്‍ റോഡിന് കുറുകെ ചാടിയ മാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. നെല്ലിക്കാട്ടെ നിവാസി ശ്രേയസ് മൊഗവീരയാണ് മരിച്ചത്. 23…

3 hours ago

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തടഞ്ഞ് എസ്‌എഫ്‌ഐ പ്രതിഷേധം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎഎല്‍എയുടെ വാഹനം തടഞ്ഞ് എസ്‌എഫ്‌ഐ പ്രതിഷേധം. എംഎല്‍എ ഹോസ്റ്റലിന് അടുത്തായാണു തടഞ്ഞത്. എംഎല്‍എ സ്ഥാനം രാഹുല്‍…

4 hours ago

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണവില കുറഞ്ഞു. വെള്ളിയാഴ്ച സർവ്വകാല റെക്കോർഡില്‍ എത്തിയ സ്വർണവില ശനിയാഴ്ച മുതലാണ് നേരിയ തോതില്‍ കുറഞ്ഞു…

5 hours ago