തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇ മെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. പിന്നാലെ ക്ലിഫ് ഹൗസില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. പിന്നീട് ഭീഷണി വ്യാജമെന്ന് പോലീസ് സ്ഥിരീകരിച്ചു.
കോയമ്പത്തൂരില്‍ നിന്നാണ് മെയില്‍ വന്നത്. ഇതിനു മുമ്പും ഇതേ മെയില്‍ ഐഡിയില്‍ നിന്ന് ഭീഷണി സന്ദേശം വന്നിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. അതേസമയം, നേരത്തെെയും ക്ലിഫ് ഹൗസിനും തിരുവനന്തപുരം ജില്ലാ കോടതിക്കും ബോംബ് ഭീഷണി നേരിട്ടിരുന്നു. ബോംബ് സ്ക്വാഡ് അന്ന് രണ്ട് സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ജില്ല കോടതിയുടെ ഇ-മെയിലിലേക്കാണ് ബോംബ് ഭീഷണി എത്തിയത്. കുറേ നാളുകളായി വ്യാജ ഇ മെയില്‍ ഐ ഡിയില്‍ നിന്ന് സന്ദേശം വരുന്നുണ്ട്. തമിഴ്നാട് രാഷ്ട്രീയത്തിലെ ചില കാര്യങ്ങള്‍ പറഞ്ഞാണ് അന്ന് വ്യാജ സന്ദേശമെത്തിയത്.
SUMMARY: Another bomb threat against Cliff House
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതിയെ അപമാനിച്ചെന്ന കേസില്‍ മുൻകൂർ ജാമ്യം തേടി കെപിസിസി ജനറല്‍…
കണ്ണൂർ: മലയാളി വിദ്യാർഥിനിയെ രാജസ്ഥാനിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ കാവിന്മൂല മിടാവിലോട് പാർവതി നിവാസില്‍ പൂജയാണ് (23)…
ആലപ്പുഴ: അമീബിക് മസ്തിഷ്കജ്വരം ആലപ്പുഴയിലും സ്ഥിരീകരിച്ചു. തണ്ണീർമുക്കം സ്വദേശിയായ 10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് നിഗമനം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വലിയ തോതില്‍…
തിരുവനന്തപുരം: കിഫ്ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കാരണം കാണിക്കൽ നോട്ടീസ്. ഫെമ ചട്ട…
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ബിജെപി പ്രവർത്തകന്റെ വീട്ടില്‍ നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങള്‍ കത്തിനശിച്ചു. ചിറയിൻകീഴ് പുളിമൂട്ടില്‍ കടവ് പാലത്തിനു സമീപം…