ന്യൂഡൽഹി∙ ഡൽഹിയിൽ സ്കൂളുകൾക്ക് ബോംബ് ഭീഷണി. രണ്ടു സ്‌കൂളുകൾക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആർകെ പുരത്തുള്ള ഡൽഹി പബ്ലിക് സ്കൂൾ, പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക പബ്ലിക് സ്കൂൾ എന്നിവയ്ക്കു നേരെയാണ് ബോംബ് ഭീഷണി. ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളെ സ്കൂള്‍ അധികൃതർ തിരികെ വീട്ടിലേക്ക് അയച്ചു.
രോഹിണിയുടെ വെങ്കിടേശ്വർ ഗ്ലോബൽ സ്‌കൂളിന് ഇമെയിൽ വഴി ബോംബ് ഭീഷണി വന്ന് ഒരാഴ്ച്ച കഴിഞ്ഞ ശേഷമാണ് വീണ്ടും സ്കൂകളുകൾക്ക് ബോംബ് ഭീഷണി എത്തിയത്. കഴിഞ്ഞമാസം ഡൽഹി പ്രശാന്ത് വിഹാറിൽ തീയറ്ററിന് മുന്നിൽ സ്ഫോടനം നടന്നിരുന്നു. പി വി ആർ സിനിമാ തീയറ്ററിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഒക്ടോബർ 20ന് സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം നടന്നിരുന്നു. രണ്ടു സ്ഫോടക വസ്തുക്കളും സ്ഥാപിച്ചത് മതിലിനോട് ചേർന്നാണ്. സിആർപിഎഫ് സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിൽ മതിൽ തകർന്നെങ്കിലും ആളാപായമില്ലായിരുന്നു.
<BR>
TAGS : BOMB THREAT
SUMMARY : Another bomb threat to schools in Delhi
തൃശൂർ: തൃശ്ശൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.…
തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്‍കി കുക്കു പരമേശ്വരൻ.…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…