LATEST NEWS

പാക്- അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം: 5 സൈനികർ കൊല്ലപ്പെട്ടു

ഇസ്​ലാമാബാദ്: അഫ്ഗാനിസ്ഥാൻ–പാക്കിസ്ഥാൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ. 25 ഭീകരരെ വധിച്ചതായും തങ്ങളുടെ അഞ്ചു സൈനികർ കൊല്ലപ്പെട്ടതായും പാക്ക് സൈന്യം അറിയിച്ചു. കുർറാം ജില്ലയിലെ ഘാക്കിക്കും വടക്കൻ വസീറിസ്ഥാൻ ജില്ലയിലെ സ്പിൻവാമിനും സമീപമാണ് നുഴഞ്ഞുകയറ്റ ശ്രമം റിപ്പോർട്ട് ചെയ്തത്.

വെള്ളിയാഴ്ച രാത്രി വടക്കൻ വസീറിസ്ഥാൻ, കുർറാം ജില്ലകളിൽ നടത്തിയ രണ്ട് ഓപ്പറേഷനുകളിലുമായി സുരക്ഷാ സേന വൻതോതിലുള്ള ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു.

സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഇസ്താംബുളിൽ സമാധാന ചർച്ച നടക്കുന്നതിനിടെയാണ് വീണ്ടും എറ്റുമുട്ടൽ. പാക്കിസ്ഥാൻ ഒക്ടോബർ 11ന് അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വ്യോമാക്രമണം നടത്തിയതോടെയാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ സംഘർഷത്തിന്റെ തീവ്രത വർധിച്ചത്. തങ്ങളുടെ മണ്ണിൽ ഭീകരവാദം നടത്തുന്ന പാക് താലിബാനെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നായിരുന്നു പാക് വാദം. എന്നാൽ, ഇതിന് കനത്ത തിരിച്ചടിയാണ് അഫ്ഗാൻ നൽകിയത്. ഇരുഭാഗത്തും കനത്ത ആൾനാശമുണ്ടായ സംഘർഷത്തിനൊടുവിലാണ് അഫ്ഗാനും പാക്കിസ്ഥാനും വെടിനിർത്തൽ പ്രഖ്യാപിച്ച് ചർച്ചയ്ക്ക് ഒരുങ്ങിയത്.
SUMMARY: Another clash on Pak-Afghan border: 5 soldiers killed

NEWS DESK

Recent Posts

മീൻ പിടിക്കുന്നതിനിടെ വള്ളത്തില്‍ നിന്ന് കാലിടറി വീണ് മത്സ്യത്തൊഴിലാളി മരിച്ചു

ആലപ്പുഴ: അർത്തുങ്കലില്‍ മത്സ്യബന്ധനത്തിനിടെ വള്ളത്തില്‍ നിന്ന് തെറിച്ച്‌ കടലില്‍ വീണ മത്സ്യത്തൊഴിലാളി മരിച്ചു. ചേർത്തല തെക്ക് തുമ്പോളിശ്ശേരി പോള്‍ ദേവസ്തി…

4 minutes ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വലിയ ഇടിവ്. ഗ്രാമിന് 105 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ വില കുറഞ്ഞു…

1 hour ago

ഛത്തീസ്ഗഡിൽ 21 കൂടി മാവോയിസ്റ്റുകൾ കീഴടങ്ങി

റായ്പുർ: ഛത്തീസ്ഗഡിൽ 21 മാവോയിസ്റ്റുകൾക്കൂടി ആയുധം വച്ച് കീഴടങ്ങി. സംസ്ഥാനത്തെ കാങ്കർ ജില്ലയിലാണ് സി.പി.ഐ മാവോയിസ്റ്റ് ഡിവിഷൻ സെക്രട്ടറി മുകേഷ്…

2 hours ago

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികളുടെ ഭൂമി ഇടപാട്; എസ് ഐ ടി സംഘം രേഖകള്‍ കണ്ടെടുത്തു

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയില്‍ നിർണായക രേഖകള്‍ പിടിച്ചെടുത്ത് എസ്‌ഐടി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റില്‍ നിന്നാണ് രേഖകള്‍ പിടിച്ചെടുത്തത്. ഉണ്ണികൃഷ്ണൻ…

2 hours ago

വയനാട് പാൽച്ചുരം റോഡിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

കൽപ്പറ്റ: വയനാട് പാൽച്ചുരം റോഡിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചു. തമിഴ്നാട് സ്വദേശിയും ലോറി ഡ്രൈവറുമായ…

2 hours ago

പ്രവാസി മലയാളികൾ കേരളത്തിന്റെ കരുത്ത് – എൻ കെ പ്രേമചന്ദ്രൻ

ബെംഗളൂരു: പ്രവാസി മലയാളികൾ കേരളത്തിന് നൽകുന്ന കരുത്ത് വിലമതിക്കാൻ കഴിയാത്തതാണെന്നും പ്രളയ കാലത്തും കോവിഡ് സമയത്തും പ്രവാസി മലയാളിൽ നൽകിയ…

3 hours ago