Categories: LATEST NEWS

വീണ്ടും പേ വിഷബാധ മരണം; പത്തനംതിട്ടയില്‍ 65 കാരിയായ വീട്ടമ്മ മരിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. 65 കാരിയായ പത്തനംതിട്ട സ്വദേശിനി കളർനില്‍ക്കുന്നതില്‍ കൃഷ്ണമ്മയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ മാസം നാലാം തീയതിയാണ് കൃഷ്ണമ്മയെ തെരുവ് നായ കടിച്ചത്.

തുടർന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും പ്രതിരോധ വാക്സിൻ സ്വീകരിക്കുകയും ചെയ്തിരുന്നു. കൃഷ്ണമ്മയെ കടിച്ച നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഈ വർഷം ജൂലൈ വരെ ഏഴ് മാസത്തിനുള്ളില്‍ കേരളത്തില്‍ പേവിഷബാധ മൂലം 23 പേർ മരിച്ചതായാണ് കണക്കുകള്‍.

സർക്കാർ ഹൈക്കോടതിയില്‍ സമർപ്പിച്ച കണക്കിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. പേവിഷബാധ മൂലമുള്ള മരണങ്ങളില്‍ പോയ വർഷത്തേക്കാള്‍ വലിയ വർധനവ് ഉണ്ടെന്ന സർക്കാർ കണക്കുകള്‍ തന്നെ ചൂണ്ടിക്കാട്ടുന്നതിനിടെയാണ് വീണ്ടും മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

SUMMARY: Another death due to rabies; 65-year-old housewife dies in Pathanamthitta

NEWS BUREAU

Recent Posts

സ്ത്രീത്വത്തെ അപമാനിച്ചു; ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ കേസെടുത്തു പോലീസ്

കൊച്ചി: മറുനാടൻ മലയാളി ചാനല്‍ ഉടമ ഷാജൻ സ്കറിയക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഷാജൻ സ്കറിയക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം…

7 minutes ago

കേരളത്തിൽ അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി ഉടൻ യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തില്‍ അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി ഉടൻ യാഥാർത്ഥ്യമാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. കൂടുതല്‍…

49 minutes ago

പുതിയ റെക്കോഡിട്ട് സ്വര്‍ണം

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വില ഇന്ന് പുതിയ റെക്കോഡില്‍. ഗ്രാം വില 80 രൂപ വര്‍ധിച്ച്‌ 10,945 രൂപയും പവന്‍…

2 hours ago

ആലുവയില്‍ 3 വയസുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞ സംഭവം; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ആലുവയില്‍ നാല് വയസുകാരിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുട്ടിയുടെ അമ്മ മാത്രമാണ് കേസിലെ…

3 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് എളമ്പുലാശേരി പൊൻപിലാവിൽ വീട്ടിൽ സോമദാസ് നായർ (52) ബെംഗളൂരുവില്‍ അന്തരിച്ചു. ബിദ്രഹള്ളി സംപങ്കി ലേഔട്ടിലായിരുന്നു താമസം. ബിദ്രഹള്ളി…

4 hours ago

‘തനിക്ക് തന്നത് ചെമ്പ് പാളികള്‍, മുമ്പ് സ്വര്‍ണം പൂശിയിട്ടുണ്ടോയെന്ന് അറിയില്ല’; ഉണ്ണികൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി തനിക്കെതിരേ ഉയരുന്ന കാര്യങ്ങള്‍ ആരോപണങ്ങള്‍ മാത്രമെന്ന് പ്രതികരിച്ച്‌ ഉണ്ണികൃഷ്ണന്‍ പോറ്റി. ദേവസ്വംബോർഡ് തനിക്ക്…

4 hours ago