KERALA

കൊച്ചിയിൽ വീണ്ടും ലഹരി വേട്ട; യുവതിയടക്കം 4 പേർ പിടിയിൽ, MDMA പില്‍സും കണ്ടെടുത്തു

കൊച്ചി: കൊച്ചിയിൽ വീണ്ടും വൻ ലഹരി വേട്ട. ഫ്ലാറ്റ് വാടകക്കെടുത്ത് വന്‍ ലഹരി മരുന്ന് വില്‍പ്പന നടത്തുന്ന സംഘം പിടിയില്‍. 115 ഗ്രാം എംഡിഎംഎ, 35 ഗ്രാം എംഡിഎംഎയുടെ പില്‍സ്, രണ്ട് ഗ്രാം കഞ്ചാവ്, കഞ്ചാവ് കൃഷിചെയ്യുന്നതിനുള്ള സജ്ജീകരണങ്ങൾ എന്നിവയുമായി ഒരു സ്ത്രീയടക്കം നാല് പേരാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. പോലീസ് അന്വേഷിച്ചെത്തിയതിനെ തുടര്‍ന്ന് പ്രതികള്‍ തൊണ്ടിമുതല്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ബല പ്രയോഗം നടത്തുകയും ചെയ്തിരുന്നതായാണ് വിവരം. ലഹരിവസ്തുക്കള്‍ കൂടാതെ ഒന്നര ലക്ഷം രൂപയും പോലീസ് ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

മലപ്പുറം സ്വദേശി ഫിജാസ് മുഹമ്മദ്, പെരിന്തൽമണ്ണ സ്വദേശി ഷാമിൽ, കോഴിക്കോട് സ്വദേശികളായ സി.പി.അബു ഷാമിൽ, ദിയ എസ്.കെ എന്നിവരെയാണ് ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. വൈറ്റിലയ്ക്കും കടവന്ത്രയ്ക്കും ഇടയിലുള്ള എളംകുളം മെട്രോ സ്റ്റേഷനു സമീപം ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നാണ് ലഹരി പിടികൂടിയത്. ഇതോടെ ലഹരി വിതരണത്തിന്റെയും വലിയൊരു ശൃംഖലയിലേക്കാണ് പോലീസ് ഇപ്പോള്‍ എത്തിയിരിക്കുന്നത് എന്നാണ് പോലീസിന്റെ പ്രാഥമികമായ നിഗമനം. പിടിയിലായ ദിയ എംബിഎ കഴിഞ്ഞ് ജോലി ചെയ്യുകയാണ്‌. മറ്റൊരാള്‍ അക്കൗണ്ടന്റാണ്.

ഇരുപതിനായിരം രൂപക്ക് ഫ്ലാറ്റ് വാടകക്കെടുത്താണ് ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലഹരി പിടികൂടുന്നതിനായി ഫ്ലാറ്റില്‍ എത്തിയപ്പോൾ ബലപ്രയോഗത്തിലൂടെ വാതിൽ അടയക്കാന്‍ ശ്രമിക്കുകയും പോലീസ് ആ നീക്കം തകര്‍ക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഇവര്‍ ലഹരി വസ്തുക്കള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ലഹരിക്കെതിരെയുള്ള പരിശോധനയുടെ ഭാഗമായി ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ഡാൻസാഫ് സംഘം പരിശോധനകൾ ശക്തമാക്കിയിരുന്നു. സംശയമുള്ളവരെ നിരീക്ഷിച്ചതിനു ശേഷമായിരുന്നു പരിശോധനകൾ. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സിനിമ പിആർ മേഖലയിൽ പ്രവർത്തിക്കുന്ന റിൻസി മുംതാസ് അടുത്തിടെ എംഡിഎംഎ കേസിൽ ഫ്ലാറ്റിൽനിന്ന് അറസ്റ്റിലായത്.
SUMMARY: Another drug bust in Kochi; 4 people including a young woman arrested, MDMA pills recovered

NEWS DESK

Recent Posts

ഓണം സ്‌പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രെയിനിനു കീഴിലുള്ള ടൂര്‍ ടൈംസ് ഓണം സ്പെഷ്യല്‍ എസി ടൂറിസ്റ്റ് ട്രെയിന്‍ പ്രഖ്യാപിച്ചു.…

26 minutes ago

ബെളഗാവി കേരളീയ സംസ്‌കൃതിക് സംഘ് നോര്‍ക്ക കാര്‍ഡിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു

ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സ് പദ്ധതിപ്രചാരണ മാസാ ചരണത്തിന്റെ ഭാഗമായി വടക്കന്‍ കര്‍ണാടകയിലെ ബെളഗാവിയിലെ മലയാളി സംഘടനയായ കേരളീയ സംസ്‌കൃതിക് സംഘ്…

43 minutes ago

ശ്രീനാരായണ സമിതിയിൽ രാമായണ മാസാചരണം

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ അൾസൂരു ഗുരു മന്ദിരത്തിൽ രാമായണ മാസാചരണത്തിന് ജൂലൈ 17 തുടക്കമാകും. വ്യാഴാഴ്ച രാവിലെ ഗുരു…

55 minutes ago

യുവസാരഥി യുവജനസമിതി

ബെംഗളൂരു: സമന്വയ എസ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറ ഹള്ളി ഭാഗ് അബീഗരെ സ്ഥാനീയ സമതിയുടെ നേതൃത്വത്തിൽ യുവ സാരഥി…

1 hour ago

ശാസ്ത്ര സാഹിത്യവേദി കഥാവായനയും സംവാദവും

ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി ടി പി വേണുഗോപാലൻ എഴുതിയ തായ് പരദേവത എന്ന കഥയെ അടിസ്ഥാനമാക്കി കഥാവായനയും സംവാദവും സംഘടിപ്പിച്ചു.…

1 hour ago

എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍

തൃശൂര്‍: എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ വിനീത കുട്ടഞ്ചേരിയെ (44) മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിനിയാണ്. ഇന്നലെ രാത്രി…

2 hours ago