Categories: TAMILNADUTOP NEWS

തമിഴ്‌നാട്ടില്‍ ഗുണ്ടാ നേതാവിനെ പോലീസ് വെടിവച്ചുകൊന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല. ബി എസ് പി നേതാവ് ആംസ്‌ട്രോങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗുണ്ടാ നേതാവ് തിരുവേങ്കടത്തെ പോലീസ് വെടിവച്ചു കൊന്നു.

ചെന്നൈ മാധവാരത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് വെടിവെപ്പുണ്ടായത്. പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിയുതിര്‍ക്കേണ്ടി വന്നതെന്ന് പോലീസ് പറഞ്ഞു. ഒരാഴ്ചയ്ക്കിടെ തമിഴ്‌നാട്ടില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടല്‍ കൊലയാണിത്.

തിരിച്ചിറപ്പളിയിലെ പുതുക്കോട്ടയിൽ
ഗുണ്ടാ നേതാവ് ദുരൈയാണ് ഇതിന് മുമ്പ്
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇയാൾ
ഉൾപ്പെട്ട ഗുണ്ടാസംഘം വനപ്രദേശത്ത്
ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരം ലഭിച്ച
പോലീസ് സ്ഥലത്തെത്തുകയായിരുന്നു.
തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ
കൊല്ലപ്പെട്ടത്. ഇൻസ്പെക്ടറെ
വെടിവച്ചപ്പോൾ ജീവൻ രക്ഷിക്കാനായി
പോലീസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നു
എന്നാണ് പോലീസ് പറയുന്നത്.
ദുരൈയുടെ ആക്രമണത്തിൽ പരരുക്കേറ്റ
ഉദ്യോഗസ്ഥന്റെ ചിത്രവും പോലീസ്
പുറത്തുവിട്ടിരുന്നു.

<BR>
TAGS : ENCOUNTER
SUMMARY :Another encounter killed in Tamil Nadu; The gang leader was shot dead by the police

Savre Digital

Recent Posts

കേന്ദ്ര ബജറ്റ് സമ്മേളനം ഏപ്രിൽ രണ്ടുവരെ

ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്‌ജറ്റ് സമ്മേളനം ഇത്തവണ രണ്ടുഘട്ടമായി 28 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. ഇതു സംബന്ധിച്ച മന്ത്രിതല…

47 minutes ago

ഹുബ്ബള്ളിയിൽ ബിജെപി പ്രവര്‍ത്തകയെ നഗ്നയാക്കി മർദിച്ചെന്ന പരാതി; പ്രത്യേക സംഘം അന്വേഷിക്കും

ബെംഗളൂരു: ഹുബ്ബള്ളിയിൽ അറസ്റ്റ് നടപടിക്കിടെ ബിജെപി പ്രവർത്തകയെ പോലീസ് വാനിൽ നഗ്നയാക്കി മർദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. അസിസ്റ്റന്റ്…

54 minutes ago

രക്തദാന ക്യാമ്പ് ഇന്ന്

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഏലിം ഹൊറമാവ് അഗര ചർച്ച് ബാപ്റ്റിസ്റ്റ് ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന ക്യാമ്പ്…

57 minutes ago

ബി.കെ രവി ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റിയുടെ പുതിയ വൈസ് ചാൻസലര്‍

ബെംഗളൂരു: ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റി (ബിഎൻയു) വൈസ് ചാൻസലറായി പ്രൊഫസർ ബി കെ രവിയെ നിയമിച്ചു. കൊപ്പൽ സർവകലാശാലയുടെ വൈസ്…

1 hour ago

തുമക്കുരുവില്‍ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; നാലുമരണം

ബെംഗളൂരു: ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക സ്വദേശികളായ തീർഥാടകര്‍ സഞ്ചരിച്ച വാനും ലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. തുമക്കുരുവിലെ…

2 hours ago

ഹിമാചൽപ്രദേശിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം

ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…

10 hours ago