BENGALURU UPDATES

ബെംഗളൂരുവിൽ വീണ്ടും കുടിയൊഴിപ്പിക്കൽ; തനിസാന്ദ്രയിൽ വീടുകൾ പൊളിച്ചുമാറ്റി

ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ). ജെസിബികൾ ഉപയോഗിച്ചായിരുന്നു ഒഴിപ്പിക്കൽ പ്രവർത്തനം. എസ്ആർകെ നഗറിനടുത്ത് പുലര്‍ച്ചെ നാല് മണിയോടെയാണ് ഒഴിപ്പിക്കൽ ആരംഭിച്ചത്. വീടുകളും മറ്റു കെട്ടിടങ്ങളും പൊളിച്ചവയില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ സ്ഥലം കൈയ്യേറിയാണ് കെട്ടിടങ്ങള്‍ ഉണ്ടാക്കിയതെന്ന് ബിഡിഎ അധികൃതര്‍ പറയുന്നു.

അതേസമയം കുടിയേറ്റ ഭൂമിയിൽ അല്ലെന്നും നിയമപരമായി വാങ്ങിയ ഭൂമിയിലാണ് തങ്ങളുടെ വീടുകൾ ഉള്ളതെന്നും താമസക്കാര്‍ അവകാശപ്പെട്ടു. ഇ-ഖാത്ത സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള സാധുവായ രേഖകൾ തങ്ങളുടെ കൈവശമുണ്ടെന്നും പ്രദേശവാസികൾ അവകാശപ്പെട്ടു. പതിവായി ഭൂനികുതി അടയ്ക്കുന്നുണ്ടെന്നും അവർ പറഞ്ഞു. വീടുകള്‍ വാങ്ങിച്ചിട്ട് ഏകദേശം മുന്നു മാസം പൂര്‍ത്തിയാകുന്നേയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി. മുൻകൂർ അറിയിപ്പ് നൽകാതെ ഉദ്യോഗസ്ഥർ പെട്ടെന്ന് എത്തി വീടുകൾ പൊളിച്ചുമാറ്റുകയായിരുന്നു എന്നും താമസക്കാർ ആരോപിച്ചു. സംഭവത്തില്‍ വീട്ടുടമസ്ഥർ സ്ഥലത്ത് പ്രതിഷേധം നടത്തി.

ഇക്കഴിഞ്ഞ ഡിസംബർ 22 ന് പുലർച്ചെ കൊഗിലുവിലെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും അനധികൃത കുടിയേറ്റങ്ങള്‍ ഒഴിപ്പിച്ചിരുന്നു. പുലർച്ചെ 4 മണിയോടെയാണ് ബുൾഡോസറുകൾ സ്ഥലത്ത് എത്തി വീടുകൾ തകർത്തത്. ജെസിബികൾ ഉപയോഗിച്ചായിരുന്നു കുടിലുകള്‍ നീക്കിയത്. ഇത് ഏറെ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു.
SUMMARY: Another demolition drive in Bengaluru; Houses demolished in Thanisandra

NEWS DESK

Recent Posts

ഹിമാചൽപ്രദേശിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം

ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…

8 hours ago

മൈസൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…

8 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ്‌ ഉടമയായിരുന്നു. ഭാര്യ: രാമപുരം…

8 hours ago

കു​ന്നം​കു​ള​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബിഎംഡബ്ല്യു കാ​റി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

തൃ​ശൂ​ർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്‍റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…

9 hours ago

തന്ത്രി കണ്ഠരര് രാജീവര് റിമാൻഡിൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റ‌ി​ലാ​യ ത​ന്ത്രി ക​ണ്ഠ‌​ര​ര് രാ​ജീ​വ​രെ റി​മാ​ൻ​ഡു ചെ​യ്തു. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. 14 ദി​വ​സ​ത്തേ​യ്ക്കാ​ണ്…

9 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…

9 hours ago