LATEST NEWS

വീണ്ടും കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി മരിച്ചു

ബെംഗളൂരു: ചിക്കമഗളൂരുവിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ യുവതി മരിച്ചു. വിജയനഗര കുഡ്‌ലിഗി ഗെദ്ദലഗട്ടെ സ്വദേശി ബോറമ്മ (45) ആണ് മരിച്ചത്. ഭർത്താവ് നാഗരാജിനും മകനുമൊപ്പം കാപ്പിത്തോട്ടത്തിൽ ജോലിക്ക് എത്തിയതായിരുന്നു അവർ. ഇന്നലെ രാവിലെ ഹുനസെഹള്ളിയിൽ നാഗേഷ് ഗൗഡ എന്നയാളുടെ എസ്റ്റേറ്റിലായിരുന്നു സംഭവം.
കാട്ടാന ആക്രമണത്തിൽ ഒരാള്‍ കൂടി കൊല്ലപ്പെട്ടെന്ന വാർത്ത പരന്നതോടെ കടബാഗരെയില്‍ പ്രദേശവാസികൾ മൃതദേഹം റോഡിൽ വച്ച് പ്രതിഷേധിച്ചു. ഇതേ തുടര്‍ന്നു ചിക്കമഗളൂരു –ശൃംഖേരി സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. മൃതദേഹം ഏറ്റെടുത്ത് കുടുംബത്തിന് കൈമാറാൻ പോലീസ് ഇടപെട്ടതോടെ പ്രതിഷേധക്കാർ രോഷാകുലരായി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിചാർജ് നടത്തുകയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ലാത്തിചാർജില്‍ ചിലര്‍ക്ക് പരുക്കേറ്റു.
കാട്ടാനയെ പിടിക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയും ഇതേ എസ്റ്റേറ്റിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളി മരിച്ചിരുന്നു.
SUMMARY: Another forest attack killed the plantation worker
NEWS DESK

Recent Posts

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…

42 minutes ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…

55 minutes ago

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

2 hours ago

പാലക്കാട്ട് രണ്ടുപേര്‍ മുങ്ങിമരിച്ചു

പാലക്കാട്‌: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…

2 hours ago

ഇരട്ട പൗരത്വം; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…

3 hours ago

കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി

തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…

3 hours ago