ദു​ര​ഭി​മാ​ന​ക്കൊ​ല; തുമ​കൂ​രുവില്‍ ബ​ന്ധു​വാ​യ യു​വാ​വി​നെ പ്ര​ണ​യി​ച്ച​തി​ന് 17 കാരിയായ മ​ക​ളെ കൊ​ന്നു​കു​ഴി​ച്ചു​മൂ​ടി​യ​ശേ​ഷം കാണാനില്ലെന്ന് ക​ള്ള​പ്പ​രാ​തി ന​ൽ​കി പി​ത​വ്

ബെംഗളൂരു: സംസ്ഥാനത്ത് വീ​ണ്ടും ദു​ര​ഭി​മാ​ന​ക്കൊ​ല. തുമ​കൂ​രുവില്‍ ബ​ന്ധു​വാ​യ യു​വാ​വി​നെ പ്ര​ണ​യി​ച്ച​തി​ന് 17 കാരിയായ സ്വ​ന്തം മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു​മൂ​ടി പി​താ​വ്. സിറ താലൂക്കിലെ നിമ്പേമരദഹള്ളിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ടി മേഘനയാണ് കൊല്ലപ്പെട്ടത്. കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു​മൂ​ടി​യ ശേ​ഷം മ​ക​ളെ കാണാതായതായി പിതാവ് പോ​ലീ​സി​ൽ ക​ള്ള​പ്പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

സംഭവത്തില്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സാ​ണ് ഒ​ടു​വി​ൽ ഞെ​ട്ടി​ക്കു​ന്ന ക​ണ്ടെ​ത്ത​ൽ ന​ട​ത്തി​യ​ത്. ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി കാ​ണാ​നി​ല്ലാ​തി​രു​ന്ന മേ​ഘ്ന (17) കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. പി​ന്നാ​ലെ പി​താ​വ് തി​മ്മ​രാ​യ​പ്പ​യെ തുമ​കൂ​രു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​മ്മ​യു​ടെ ബ​ന്ധ​ത്തി​ൽ​പ്പെ​ട്ട ഒ​രു യു​വാ​വി​നെ മേ​ഘ്ന പ്ര​ണ​യി​ച്ചി​രു​ന്നു. 18 വ​യ​സ് തി​ക​ഞ്ഞാ​ൽ ഈ ​വി​വാ​ഹം ന​ട​ത്താ​ൻ യു​വാ​വി​ന്‍റെ വീ​ട്ടു​കാ​ർ ത​യാ​റു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​തീ​രു​മാ​ന​ത്തോ​ട് തി​മ്മ​രാ​യ​പ്പ​യ്ക്ക് യോ​ജി​പ്പു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​നെ ചൊ​ല്ലി മ​ക​ളു​മാ​യി നി​ര​ന്ത​രം വ​ഴ​ക്കി​ട്ടി​രു​ന്ന ഇ​യാ​ൾ ഏ​പ്രി​ൽ 16ന് ​മേ​ഘ്ന​യെ കി​ണ​റ്റി​ന​ക​ത്തേ​ക്ക് ത​ള്ളി​യി​ട്ടു വ​ലി​യ പാ​റ​ക്ക​ഷ​ണം മു​ക​ളി​ലേ​ക്ക് ഇ​ടു​ക​യാ​യി​രു​ന്നു. മ​ക​ൾ മ​രി​ച്ച​തോ​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് ഇ​യാ​ൾ വീ​ടി​നു സ​മീ​പ​ത്ത് കു​ഴി​ച്ചി​ടു​ക​യും ചെ​യ്തു.

വൈ​കി​ട്ട് ജോ​ലി ക​ഴി​ഞ്ഞ് എ​ത്തി​യ അ​മ്മ മേ​ഘ്ന​യെ തി​ര​ക്കി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലു​മാ​യി​രു​ന്നു. പി​ന്നാ​ലെ ഇ​വ​ർ ക​ല്ല​ൻ​പേ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​മെ​ല്ലാം തി​മ്മ​രാ​യ​പ്പ​യും കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ മേ​ഘ്ന​യ്ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​തോ​ടെ ഏപ്രിൽ 23 ന് ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യി. ഭര്‍ത്താവിനെ കാണാതായതായുള്ള പരാതിയുമായി ഭാര്യ നിർമ്മല രണ്ടാമതും പോലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് പോലീസിനു ഇയാളില്‍ സംശയം തോന്നിപ്പിച്ചത്. തുടര്‍ന്നു നടത്തിയ തിരച്ചലില്‍ ധ​ർ​മ​സ്ഥ​ല​യി​ലും തി​രു​പ്പ​തി​യി​ലും ഒ​ളി​വി​ൽ ക​ഴി​യുന്ന ഇ​യാ​ളെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

ഇ​യാ​ൾ കാ​ണി​ച്ച സ്ഥ​ല​ത്ത് കു​ഴി​യെ​ടു​ത്ത പോ​ലീ​സ് ത​ഹ​സി​ൽ​ദാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. പോ​സ്റ്റ്മോ​ർ​ട്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.
SUMMARY: Another honor killing; Father files false complaint with police, claiming that 17-year-old daughter was murdered and buried in Tumakuru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങുമെന്ന വ്യാജ പ്രചരണം: പരാതി നല്‍കി വേടൻ

കൊച്ചി: അപകീർത്തികരമായ വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റാപ്പർ വേടൻ. സൗദി...

വർത്തൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: വർത്തൂർ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ദ്വിദിന ഓണാഘോഷം സമാപിച്ചു. രാജ്യത്തിന്റെ...

ഭാഷ വൈവിധ്യങ്ങൾക്കിടയിലെ സാഹിത്യ സൗഹൃദം

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവത്തെ കുറിച്ച് നാല് എഴുത്തുകാരികളുടെ അനുഭവങ്ങളും പ്രതീക്ഷകളും ഒരു ഭാഷയുടെ...

സ്വർണവിലയില്‍ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് വൻ കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ കുതിപ്പിന്...

വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടതില്ലെന്ന നിലപാടിലുറച്ച്‌ കോണ്‍ഗ്രസ്

ന്യൂഡൽഹി: ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തിനെതിരെ...

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങുമെന്ന വ്യാജ പ്രചരണം: പരാതി നല്‍കി വേടൻ

കൊച്ചി: അപകീർത്തികരമായ വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റാപ്പർ വേടൻ. സൗദി...

വർത്തൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: വർത്തൂർ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ദ്വിദിന ഓണാഘോഷം സമാപിച്ചു. രാജ്യത്തിന്റെ...

ഭാഷ വൈവിധ്യങ്ങൾക്കിടയിലെ സാഹിത്യ സൗഹൃദം

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവത്തെ കുറിച്ച് നാല് എഴുത്തുകാരികളുടെ അനുഭവങ്ങളും പ്രതീക്ഷകളും ഒരു ഭാഷയുടെ...

സ്വർണവിലയില്‍ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് വൻ കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ കുതിപ്പിന്...

വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടതില്ലെന്ന നിലപാടിലുറച്ച്‌ കോണ്‍ഗ്രസ്

ന്യൂഡൽഹി: ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തിനെതിരെ...

200-ലധികം സെഷനുകള്‍, 400-ലധികം എഴുത്തുകാര്‍; ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന്റെ മൂന്നാം പതിപ്പ് നാളെ മുതൽ

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അക്ഷരോത്സവമായ ബുക്ക് ബ്രഹ്‌മയുടെ മൂന്നാമത് സാഹിത്യോത്സവത്തിന്...

കെനിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു; ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

നയ്‌റോബി: കെനിയയില്‍ ഹെലികോപ്റ്റർ തകർന്ന് 7 മരണം. മധ്യ കെനിയയിലെ സംബുരു...

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

ഇസ്ലമാബാദ്: പാകിസ്ഥാനില്‍ പ്രശസ്ത ടിക് ടോക് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ...

Related Articles

Popular Categories