ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊന്നു. 19 കാരിയായ മാന്യത പാട്ടീൽ ആണ് മരിച്ചത്. ഭർത്താവ് വിവേകാനന്ദയും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് വെട്ടേറ്റു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. ദളിത് യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിലാണ് ആക്രമണം.
ഇക്കഴിഞ്ഞ മെയില്‍ ആണ് വിവേകാനന്ദ ധോഡമണി എന്ന യുവാവിനെ മാന്യത വിവാഹം ചെയ്തത്. വിവാഹശേഷം മാന്യതയുടെ മാതാപിതാക്കൾ വിവേകാനന്ദ വീട് കത്തിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നു പോലീസ് ഇരുകുടുംബങ്ങളെയും വിളിച്ചുവരുത്തി അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഇനാം വീരപൂർ ഗ്രാമത്തിൽ വെച്ചാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. ആറ് മാസം ഗർഭിണിയായിരുന്നു മാന്യത. കൃഷിയിടത്തിൽ വിവേകാനന്ദയും മാന്യതയും ബന്ധുക്കള്‍ക്കൊപ്പം ജോലി ചെയ്തുകൊണ്ടിരിക്കവേയായിരുന്നു ആക്രമണം. ഗുരുതര പരുക്കേറ്റ മാന്യതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തടയാന്‍ ശ്രമിച്ച വിവേകാനന്ദനും മാതാവിനും ബന്ധുവിനും പരുക്കേറ്റു. ഇവര്‍ ചികിത്സയിലാണ്.
കൊലപാതകവുമായി ബന്ധപ്പെട്ട് മാന്യതയുടെ പിതാവ് പ്രകാശ്ഗൗഡ പാട്ടീൽ, ബന്ധുക്കളായ വീരനഗൗഡ പാട്ടീൽ, അരുണഗൗഡ പാട്ടീൽ എന്നിവരെ അറസ്റ്റ് ചെയ്തതായി ഹുബ്ബള്ളി റൂറൽ പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
SUMMARY: Honor killing in Karnataka! Pregnant woman hacked to death by father and relatives
ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…
കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…
ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…
ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…
ബെംഗളൂരു: മാൽപേയിലെ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡിൽ സുരക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഗുജറാത്ത് സ്വദേശി 34-കാരനായ…