Categories: TECHNOLOGYTOP NEWS

ജിയോയ്ക്ക് ശേഷം വീണ്ടുമൊരു ഇന്റർനെറ്റ് വിപ്ലവം?: ഇലോൺ മസ്ക്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: ഉപഗ്രഹാധിഷ്ഠിത അതിവേഗ ഇന്റര്‍നെറ്റ് സേവനദാതാവായ ഇലോൺ മസ്‌ക്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലും പ്രവർത്തനം ആരംഭിക്കുന്നതായി റിപ്പോർട്ടുകൾ. കേബിളുകളുടെയോ ടവറുകളുടെയോ സഹായമില്ലാതെ സാറ്റ്‌ലൈറ്റ് വഴി നേരിട്ട് ഇന്റർനെറ്റ് നൽകുന്നതാണ് ഈ സേവനം. പ്രതിമാസം 10 ഡോളർ അതായത് ഏകദേശം 850 രൂപ മുതലുള്ള പ്ലാനുകൾ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലോഞ്ച് ഓഫറിന് കീഴിൽ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത ഡാറ്റയും ലഭിക്കും എന്ന പ്രത്യേകതയുമുണ്ടായേക്കും. ഇത് ആഗോളതലത്തിൽ ഏറ്റവും താങ്ങാനാവുന്ന സാറ്റ്‌ലൈറ്റ് ബ്രോഡ്‌ബാൻഡ് ഓഫറുകളിൽ ഒന്നായി മാറാൻ സാധ്യതയുണ്ട്.

ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റര്‍മാരായ ജിയോയുമായും എയർടെല്ലുമായും സഹകരിച്ചാണ് സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.  സ്റ്റാര്‍ലിങ്കിനെ ഇന്ത്യയിലെത്തിക്കാന്‍ ഏറെക്കാലമായി ഇലോണ്‍ മസ്‌ക് ശ്രമിച്ചുവരികയായിരുന്നു. ഇന്റര്‍നെറ്റ് സ്‌പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളായിരുന്നു മസ്കിന് തടസമായുണ്ടായിരുന്നത്. എന്നാല്‍ ഈ മാസം ആദ്യം, ഇന്ത്യൻ സർക്കാരിൽ നിന്ന് സ്റ്റാർലിങ്കിന് അനുമതി ലഭിച്ചു, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) കമ്പനിക്ക് ഒരു ലെറ്റർ ഓഫ് ഇന്റന്റ് (LoI) നൽകി. എന്നിരുന്നാലും, രാജ്യത്ത് ഔദ്യോഗികമായി സേവനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ്, സ്പെക്ട്രം വിഹിതത്തോടൊപ്പം, ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിന്റെ (IN-SPACe) അന്തിമ അനുമതികൾക്കായി സ്റ്റാർലിങ്ക് നിലവിൽ കാത്തിരിക്കുകയാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ഇലോൺ മസ്‌കിന്‍റെ സ്‌പേസ് എക്‌സ് കമ്പനി വിന്യസിക്കുന്ന സാറ്റ്‌ലൈറ്റ് ഇന്‍റർനെറ്റ് സേവനമാണ് സ്റ്റാർലിങ്ക്. ഭൂമിയിൽ നിന്ന് 550 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ലോ എർത്ത് ഓർബിറ്റ് (LEO) ഉപഗ്രഹങ്ങളുടെ ശൃംഖല വഴിയാണ് ഈ സേവനം സാധ്യമാകുന്നത്. വിദൂര, ഗ്രാമപ്രദേശങ്ങളിൽ പോലും അതിവേഗ, കുറഞ്ഞ ലേറ്റൻസി ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി നൽകാൻ കഴിയുമെന്നതാണ് സ്റ്റാര്‍ലിങ്കിന്‍റെ പ്രത്യേകത. ഇതിനകം 7500-ലേറെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ സ്പേസ് എക്സ് വിക്ഷേപിച്ചുകഴിഞ്ഞു. നിലവില്‍ സാറ്റലൈറ്റ് ഇന്റർനെറ്റ് കണക്റ്റിവിറ്റി സേവനം 100-ലധികം രാജ്യങ്ങളിൽ ലഭ്യമാണ്.
<BR>
TAGS : ELON MUSK, STARLINK, INTERNET
SUMMARY : Another internet revolution after Jio?: Elon Musk’s Starlink to India

Savre Digital

Recent Posts

ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് നവംബര്‍ 6, 11 തിയതികളില്‍

ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. നവംബർ 6നും 11നും ആണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ നവംബർ…

20 minutes ago

വൈദ്യശാസ്ത്ര നൊബേല്‍ മൂന്നു പേര്‍ക്ക്

സ്റ്റോക്കോം: 2025ലെ വൈദ്യശാസ്‌ത്രത്തിലുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. മേരി ഇ. ബ്രങ്കോ, ഫ്രെഡ് റാംസ്‌ഡെല്‍, ഷിമോണ്‍ സകാഗുച്ചി എന്നിവർക്കാണ് സമ്മാനം.…

2 hours ago

മാസപ്പടി കേസ് വിജിലൻസ് അന്വേഷിക്കണം; മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

കൊച്ചി: മാസപ്പടി കേസില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടൻ നല്‍കിയ ഹർജി സുപ്രീം കോടതി തള്ളി. രാഷ്ട്രീയ തർക്കത്തിന്…

2 hours ago

25 കോടിയുടെ ഭാഗ്യവാൻ ആലപ്പുഴയില്‍; തിരുവോണം ബമ്പര്‍ അടിച്ചത് തുറവൂര്‍ സ്വദേശിക്ക്

ആലപ്പുഴ: ഓണം ബമ്പർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി. ആലപ്പുഴ തുറവൂർ സ്വദേശി ശരത് എസ്.നായർക്കാണ് ഒന്നാം സമ്മാനമായ 25 കോടി…

3 hours ago

സ്വര്‍ണപ്പാളി വിവാദം; എസ്‌ഐടി അന്വേഷണം പ്രഖ്യാപിച്ച്‌ ഹൈക്കോടതി

തിരുവനന്തപുരം: ശബരിമല സ്വർണപാളി വിവാദത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന് ഹൈക്കോടതി നിർദേശം നല്‍കി. എഡിജിപി എച്ച്‌ വെങ്കിടേഷിന് അന്വേഷണ ചുമതല. എസ്‌…

4 hours ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം. മലപ്പുറം സ്വദേശിനിയായ ആറു വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ്…

5 hours ago