വാഷിങ്‌ടൺ: അലാസ്‌കയില്‍ നിന്ന് യാത്രക്കാരുമായി പറന്നുയര്‍ന്ന യുഎസ് വിമാനം കണ്ടെത്തി. അലാസ്‌കയുടെ പടിഞ്ഞാറന്‍ തീരത്തെ മഞ്ഞുപാളികളില്‍ നിന്ന് തകര്‍ന്ന് വീണ നിലയിലാണ് വിമാനം കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ഉള്‍പ്പടെ പത്ത് പേരും മരിച്ചു.
വ്യാഴാഴ്‌ച ഉനലക്ലീറ്റിൽ നിന്ന് നോമിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഒൻപത് യാത്രക്കാരും ഒരു പൈലറ്റും ഉണ്ടായിരുന്ന ബെറിങ് എയറിന്റെ സെസ്ന കാരവൻ ക്രാഫ്റ്റായിരുന്നു ഇത്. വാഴാഴ്‌ച ഉച്ച കഴിഞ്ഞ് വിമാനത്തിന്റെ സിഗ്‌നൽ നഷ്‌ടപ്പെടുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ബാക്കി ഏഴ് പേരുടെ മൃതശരീരങ്ങൾ വിമാനത്തിലാണുള്ളതെന്നും അവർ പറഞ്ഞു. ഈ മൃതദേഹങ്ങൾ വിമാനത്തിൽ നിന്ന് പുറത്തെടുക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.
യുഎസിൽ എട്ട് ദിവസങ്ങൾക്കിടെയുണ്ടായ മൂന്നാമത്തെ വലിയ വിമാന ദുരന്തമാണിത്. ജനുവരി 29ന് വാഷിങ്ടണിലും 31ന് ഫിലാഡൽഫിയയിലും വിമാനാപകടങ്ങളുണ്ടായിരുന്നു. വാഷിങ്‌ടണിൽ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേർ മരിച്ചപ്പോൾ ഫിലാഡൽഫിയയിൽ ഏഴ് പേരാണ് മരിച്ചത്. ഈ ദിവസങ്ങൾക്കിടെ യുഎസിൽ പല ചെറു വിമാനങ്ങളും അപകടത്തിൽപ്പെട്ടിട്ടുമുണ്ട്.
<BR>
TAGS : PLANE CRASH | AMERICA
SUMMARY : Another plane crash in the US; All passengers including the pilot died
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…