തിരൂർ: കാസറഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് ആക്രമണം. തിരൂർ റെയിൽവേ സ്റ്റേഷന് സമീപം വെച്ചാണ് സംഭവം നടന്നത്. ട്രെയിനിന്റെ C-7 കോച്ചിലെ 30-ാം നമ്പർ സീറ്റിന് സമീപമുള്ള ജനൽ ചില്ലാണ് കല്ലേറിൽ തകർന്നത്. സംഭവസമയത്ത് സീറ്റിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ ആർക്കും പരുക്കേറ്റില്ല.
ആക്രമണത്തെ തുടർന്ന് ഷൊർണൂർ റെയിൽവേ പോലിസ് ഫോഴ്സ് (ആർപിഎഫ്) സംഘം ട്രെയിനിൽ കയറി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
നേരത്തെയും കേരളത്തിൽ വന്ദേഭാരത് ട്രെയിനിന് നേരെ സമാനമായ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. കേരളത്തിന് അനുവദിച്ച രണ്ട് വന്ദേഭാരത് ട്രെയിനുകളും വിജയകരമായി സർവീസ് നടത്തിവരുന്നതിനിടെയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. റെയിൽവേയുടെ അഭിമാന പദ്ധതികളിലൊന്നായ വന്ദേഭാരത് ട്രെയിനുകൾക്കെതിരെയുള്ള ഇത്തരം പ്രവൃത്തികൾ ആശങ്കയുണ്ടാക്കുന്നുണ്ട്. സംഭവത്തിൽ റെയിൽവേ അധികൃതർ അന്വേഷണം ആരംഭിച്ചു.
SUMMARY: Another stone pelting on Vande Bharat train
കണ്ണൂർ: ഗായികയും സംഗീത സംവിധായകയുമായ ആര്യ ദയാൽ വിവാഹിതയായി. വരൻ അഭിഷേകുമായി തന്റെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് ഇരുവരും നിൽക്കുന്ന…
ന്യൂഡൽഹി: രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ (കഫ് സിറപ്പുകൾ) നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. മരുന്ന് കഴിച്ച് മധ്യപ്രദേശിൽ…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ഇന്ദിരാനഗര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമം 'സ്‌നേഹസംഗമം' ഒക്ടോബര്‍ 5 ന് രാവിലെ 10മണി…
കോട്ടയം: കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ 50 വയസ്സുകാരിയെ ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിന്റെ മൃതദേഹമാണ് ഇടുക്കി…
ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് ബെംഗളൂരു. ദേശീയ ക്രൈം…
ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബെംഗളൂരിലെ വസതിയില്‍…