വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം. കേശവന്‍ എന്നയാളുടെ ആടിനെ പുലര്‍ച്ചെ കടുവ കൊന്നു. കടുവയെ പിടികൂടാനുള്ള നീക്കം വനം വകുപ്പ് ശക്തമാക്കുന്നതിനിടെയാണ് പ്രദേശത്ത് വീണ്ടും കടുവ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ അമരക്കുനിയില്‍ കടുവ ആക്രമണത്തില്‍ ചത്ത ആടുകളുടെ എണ്ണം മൂന്നായി.
അമരക്കുനി, കാപ്പിസെറ്റ്, തൂപ്ര എന്നിവിടങ്ങളില്‍ വനം വകുപ്പ് ജാഗ്രതാ നിർദേശം നല്‍കി. ഇത് കൂടാതെ കാപ്പിസെറ്റ് എംഎംജിച്ച്, ശ്രീനാരായണ എഎല്‍പി സ്‌കൂള്‍, ആടിക്കൊല്ലി ദേവമാതാ എല്‍എല്‍പി സ്‌കൂള്‍, സെന്‍റ് മേരീസ് ജംഗ്ലീഷ് മീഡിയം സ്കൂള്‍ എന്നിവിടങ്ങളിലിന്ന് അവധി പ്രഖ്യാപിച്ചു. ഒരാഴ്ചയിലധികമായി ജനവാസ മേഖലയില്‍ ഭീതി പരത്തുന്ന കടുവയെ മയക്കുവെടിവച്ച് പിടിക്കാൻ ഞായറാഴ്ച വനം വകുപ്പ് നടപടികള്‍ ആരംഭിച്ചിരുന്നു.
കടുവയെ പിടിക്കാൻ കൂടു സ്ഥാപിച്ചതിനു സമീപത്താണ് വീണ്ടും ആടിനെ കൊന്നത്. മുത്തങ്ങയില്‍ നിന്ന് എത്തിച്ച കുങ്കി ആനകളുടെ സഹായത്തോടെയാണു തെരച്ചില്‍. സ്ഥലത്ത് 20 കാമറകളും 3 കൂചുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ഡ്രോണുകളും പ്രവർത്തിക്കുന്നുണ്ട്.
TAGS : WAYANAD | TIGER
SUMMARY : Another tiger attack in Wayanad Pulpalli; The goat was killed
ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ്…
തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും രാഹുല്‍മാങ്കൂട്ടത്തില്‍ കേസിലെ…
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയില്‍ 50 കിലോയോളം കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വിഴിഞ്ഞം,…
തിരുവനന്തപുരം: മലയാള ഭാഷ ബില്ലിൽ എതിര്‍പ്പ് ഉന്നയിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിനോടുള്ള എതിര്‍പ്പ്…
ബെംഗളൂരു: ബെംഗളൂരു റൈറ്റേഴ്‌സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ പരിപാടി 'ബഷീർ ഓർമ്മ'…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ഐസിയുവിലേക്ക് മാറ്റി. മെഡിക്കൽ കോളജിലെ…