കൊച്ചി: നടന്‍ അനൂപ് ചന്ദ്രനെതിരെ പരാതി നല്‍കി നടി അന്‍സിബ. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് അന്‍സിബ പരാതി നല്‍കിയിരിക്കുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും വാട്സ്ആപ് ഗ്രൂപ്പിലടക്കം ബാബുരാജിന്റെ സില്‍ബന്തി എന്നതരത്തിൽ പ്രചാരണം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. ‘അമ്മ’ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രതികരണങ്ങളുമാണ് പരാതിക്ക് അടിസ്ഥാനം.
അന്‍സിബയും ബാബുരാജും ‘അമ്മ’യുടെ അക്കൗണ്ടിലെ പണം തട്ടാനാണ് നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് അനൂപ് ചന്ദ്രന്‍ നേരത്തേ ആരോപിച്ചിരുന്നു. അതേസമയം, ആരെയും അധിക്ഷേപിക്കുന്നത് തന്റെ സംസ്‌കാരം അല്ലെന്നും സില്‍ബന്തി എന്നതുകൊണ്ട് സുഹൃത്ത് എന്താണ് ഉദ്ദേശിച്ചതെന്നും അനൂപ് പ്രതികരിച്ചു. താന്‍ മാത്രമല്ല തന്‍റെ മുന്നില്‍ നില്‍ക്കുന്നവരും കേമന്‍മാരാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അനൂപ് പറഞ്ഞു. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പില്‍ ട്രഷര്‍ സ്ഥാനത്തേക്ക് അനൂപ് ചന്ദ്രന്‍ മത്സരിക്കുന്നുണ്ട്.
SUMMARY: Ansiba files complaint against actor Anoop Chandran to the Chief Minister
തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലെ ലേഡീസ് കമ്പാർട്ട്മെന്റിൽ നിന്നാണ് യുവതി താഴെ…
ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ ഭാരത് മാല എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ 15 പേര്‍ മരിച്ചു. തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ…
തിരുവനന്തപുരം: മണ്ഡല കാലത്തോടനുബന്ധിച്ച് കേരളത്തിന് അഞ്ച് സ്പെഷ്യല്‍ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണറെയിൽവേ. ആഴ്ചതോറും സർവീസ് നടത്തുന്ന അഞ്ച് സ്പെഷ്യല്‍ ട്രെയിനുകളാണ്…
ബെംഗളൂരു: കേരള പിറവി, കന്നഡ രാജ്യോത്സവം വിപുലമായ പരിപാടികളോടെ ആഘോഷമാക്കി ബെംഗളൂരുവിലെ മലയാളി സംഘടനകള്‍. കന്നഡ പതാക ഉയര്‍ത്തല്‍, മധുര…
സൊനോറ: മെക്സിക്കോയില്‍ സൂപ്പർമാർക്കറ്റിൽ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് ദാരുണാന്ത്യം. 12ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ…
ബെംഗളൂരു: എംബിഎ ബിരുദധാരിയായ 25 കാരിയെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നോർത്ത് ബെംഗളൂരു…