KERALA

‘മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചത് 20കാരി’; നിയമനടപടിയുമായി മുന്നോട്ട് പോവുമെന്ന് അനുപമ പരമേശ്വരന്‍

കൊച്ചി: സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവം പങ്കുവച്ച്‌ നടി അനുപമ പരമേശ്വരൻ. അടുത്തിടെ തന്നെയും തന്‍റെ കുടുംഹത്തെയും കുറിച്ച്‌ മോശവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിച്ചും തന്‍റെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചചരിപ്പിച്ചും ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു.

തമിഴ്‌നാട്ടില്‍ നിന്നുള്ള 20 വയസുകാരിയാണ് അതിന് പിന്നിലെന്നത് തന്നെ ഞെട്ടിച്ചുവെന്ന് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കൈയിലൊരു സ്‌മാർട്ട്ഫോണും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനവും ഉണ്ട് എന്ന് കരുതി ആളുകള്‍ക്കെതിരേ അപകീർത്തി പ്രചാരണം നടത്താനോ വിദ്വേഷം പ്രചരിപ്പിക്കാനോ ആർക്കും അവകാശമില്ലെന്നും വിഷയത്തില്‍ നിയമനടപടി സ്വീകരിച്ചതായും നടി പറഞ്ഞു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ്, ഒരു ഇൻസ്റ്റാഗ്രാം പ്രൊഫൈല്‍ എന്നെക്കുറിച്ചും എന്‍റെ കുടുംബത്തെക്കുറിച്ചും വളരെ മോശവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതും എന്‍റെ സുഹൃത്തുക്കളെയും സഹനടന്മാരെയും ടാഗ് ചെയ്യുന്നതും എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. പോസ്റ്റുകളില്‍ മോർഫ് ചെയ്‌ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉണ്ടായിരുന്നു. ഓണ്‍ലൈനില്‍ ഇത്തരം പ്രവണതകള്‍ കാണുന്നത് എന്നെ വളരെ വേദനിപ്പിച്ചു.

കൂടുതല്‍ അന്വേഷിച്ചപ്പോള്‍ എന്നെക്കുറിച്ച്‌ മനഃപൂർവം വിദ്വേഷം പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരേ വ്യക്തി ഒന്നിലധികം വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഞാൻ ഉടൻതന്നെ കേരളത്തിലെ സൈബർ ക്രൈം പോലീസില്‍ പരാതി നല്‍കി. പോലീസിന്‍റെ പ്രതികരണം വേഗത്തിലും കാര്യക്ഷമവുമായിരുന്നു. പോലീസിന്‍റെ സഹായത്തോടെ, പോസ്റ്റുകള്‍ പങ്കുവെച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നുള്ള 20 വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയാണ് ഇതിന് പിന്നിലെന്നത് എന്നെ ഞെട്ടിച്ചു.

അവളുടെ പ്രായവും ഭാവിയും കണക്കിലെടുത്ത് പെണ്‍കുട്ടിയുടെ ഐഡന്‍റിറ്റി വെളിപ്പെടുഞാൻ വെളിപ്പെടുത്തുന്നില്ല. എന്നാല്‍ ഒരു കാര്യം വ്യക്തമാക്കണം: കൈയ്യിലൊരു സ്‌മാർട്ട്ഫോണും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനവും ഉണ്ട് എന്ന് കരുതി ആളുകള്‍ക്കെതിരെ അപകീർത്തി പ്രചാരണം നടത്താനോ വിദ്വേഷം പ്രചരിപ്പിക്കാനോ ആർക്കും അവകാശമില്ല. ഓണ്‍ലൈനില്‍ നടക്കുന്ന ഓരോ പ്രവർത്തനവും തെളിവുകള്‍ അവശേഷിപ്പിക്കുന്നു. ഉത്തരവാദികളെ കണ്ടെത്താനും കഴിയും.

ഈ സംഭവത്തില്‍ ഞങ്ങള്‍ നിയമനടപടി സ്വീകരിച്ചു. അപകീർത്തികരമായ പ്രവർത്തനങ്ങള്‍ നടത്തിയ വ്യക്തി അതിന്‍റെ അനന്തരഫലങ്ങള്‍ നേരിടേണ്ടി വരും.. ഒരു അഭിനേതാവോ പൊതുപ്രവർത്തകനോ ആകുന്നത് അടിസ്ഥാന അവകാശങ്ങള്‍ ഇല്ലാതാക്കുന്നില്ല. സൈബർ ഭീഷണി ശിക്ഷാർഹമായ കുറ്റമാണ്. അതിന് ഉത്തരം പറയേണ്ടി വരുമെന്നത് യാഥാർഥ്യമാണ്.

SUMMARY: Anupama Parameswaran says she will proceed with legal action

NEWS BUREAU

Recent Posts

പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…

17 minutes ago

സ്വിറ്റ്സര്‍ലൻഡ് ബാറിലെ സ്ഫോടനം: മരണസംഖ്യ 47 ആയി

ബേണ്‍: പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരുക്കേല്‍ക്കുകയും…

1 hour ago

നേത്രാവതി, മത്സ്യഗന്ധ എക്സ്​പ്രസ് ഒരുമാസത്തേക്ക് പൻവേൽ ജങ്​ഷന്‍ വരെ മാത്രം

മുംബൈ: കുർള ലോക്മാന്യ തിലക് ടെർമിനലില്‍ പിറ്റ്‌ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ കൊങ്കണ്‍ വഴി മംഗളൂരു ഭാഗത്തേക്കുള്ള രണ്ടു ട്രെയിന്‍ സര്‍വീസുകളില്‍…

1 hour ago

ശബരിമല സ്വർണക്കൊള്ള: സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ(ഐബി). കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ…

2 hours ago

ഓട്ടോറിക്ഷാ മറിഞ്ഞ് അപകടം; പിറന്നാള്‍ ദിനത്തില്‍ ഒരുവയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശൂര്‍: പിറന്നാള്‍ ദിനത്തില്‍ ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് കുഞ്ഞ് മരിച്ചു. എരവിമംഗലം നടുവിൽപറമ്പിൽ വീട്ടിൽ റിൻസണ്‍ന്റെ മകൾ എമിലിയ (ഒന്ന്)…

2 hours ago

ഇ​റാ​നി​ൽ വ​ൻ പ്ര​ക്ഷോ​ഭം; സുരക്ഷാ ഉദ്യോഗസ്ഥനടക്കം 7 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ടെഹ്റാൻ: ഇ​റാ​നി​ൽ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടർന്നുള്ള വി​ല​ക്ക​യ​റ്റ​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ സുരക്ഷാ ഉദ്യോഗസ്ഥനടക്കം 7 പേ​ർ കൊ​ല്ലപ്പെട്ടു. പ​ടി​ഞ്ഞാ​റ​ൻ ഇ​റാ​നി​ലെ…

3 hours ago