ബെംഗളൂരു: കുറഞ്ഞ നിരക്കുകൾ ഈടാക്കുന്നത് ചൂണ്ടിക്കാട്ടി വിമാനത്താവളത്തിലേക്കുള്ള ട്രിപ്പുകൾ ബഹിഷ്കരിക്കാനൊരുങ്ങി ഓൺലൈൻ ക്യാബ് ഡ്രൈവർമാർ. കർണാടക ആപ്പ്-ബേസ്ഡ് വർക്കേഴ്സ് യൂണിയൻ (കെഎഡബ്ല്യൂഉ) ഓല, ഉബർ, റാപ്പിഡോ എന്നിവ നടത്തുന്ന വിമാനത്താവള യാത്രകൾ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു. കമ്പനികൾ ക്യാബ് ഡ്രൈവർമാരുടെ മേൽ കുറഞ്ഞ നിരക്കുകൾ ചുമത്തുന്നുണ്ടെന്നും ഇത് അവരുടെ ഉപജീവനമാർഗ്ഗത്തെ സാരമായി ബാധിക്കുന്നുവെന്നും യൂണിയൻ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
സേവനങ്ങൾക്ക് ഏകീകൃതവും ന്യായവുമായ നിരക്ക് നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനും ഗതാഗത വകുപ്പിനും നിവേദനം നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് യൂണിയൻ അംഗങ്ങൾ പറഞ്ഞു. എല്ലാ ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾക്കും ന്യായമായ വേതനവും സുസ്ഥിരമായ ഉപജീവനമാർഗ്ഗവും ഉറപ്പാക്കാൻ സർക്കാർ ഉടൻ ഏകീകൃത നിരക്ക് ഘടന സ്ഥാപിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. ഡ്രൈവർമാർക്കും യാത്രക്കാർക്കും നീതിയുക്തമായ ഏകീകൃത നിരക്ക് നയം നടപ്പിലാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം ബഹിഷ്കരണം തുടരുമെന്നും യൂണിയൻ അംഗങ്ങൾ വ്യക്തമാക്കി.
TAGS: BENGALURU
SUMMARY: App based cab aggregators to boycott airport trips
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തില്‍( എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍…
പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള…
കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്‌വെയർ എഞ്ചിനീയറും…
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും പത്തനംതിട്ട…
ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40)…